“ഒരു സിനിമയാക്കാന്‍ കഴിയുന്ന ഒരു ഘടകവുമില്ലാത്ത തിരക്കഥയാണ് അഞ്ജലി മേനോന്‍ എഴുതി നല്‍കിയതെന്ന് ഞാന്‍ ദുല്‍ക്കറിനെ അറിയിച്ചു. ചാര്‍ലിയിലെ ദുല്‍ക്കറിന്‍റെ അഭിനയം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ഇപ്പോഴും ഞാന്‍ ദുല്‍ക്കറിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ തയ്യാറാണ്. കഴിഞ്ഞ 10 വര്‍ഷത്തോളമായി മലയാള സിനിമയില്‍ സംവിധാനമേഖലയില്‍ നിന്ന് ഞാന്‍ മാറിനില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഒരു പുതിയ പ്രൊജക്ട് ഞാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അത് അത്ര പെട്ടെന്നൊന്നും അനൌണ്‍സ് ചെയ്യാന്‍ കഴിയില്ല. അഞ്ജലി മേനോന്‍ എഴുതുന്ന പ്രൊജക്ടിനായി ഇതിനകം തന്നെ ഒരു വര്‍ഷം ഞാന്‍ നഷ്ടപ്പെടുത്തിക്കഴിഞ്ഞു” - പ്രതാപ് പോത്തന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.