ഫഹദും നസ്രിയയും ഒന്നിക്കുന്നത് ‘പ്രണയ’മല്ല, ബാംഗ്ലൂര്‍ ഡേയ്സ്!

ശനി, 25 ജനുവരി 2014 (15:50 IST)
PRO
‘എല്‍ ഫോര്‍ ലവ്’ എന്നാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ പടത്തിന് പേര് എന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ആ വിവരം അഞ്ജലി തന്നെ തള്ളിക്കളഞ്ഞു. പടത്തിന്‍റെ പേര് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് - ബാംഗ്ലൂര്‍ ഡേയ്സ്!

ബാംഗ്ലൂരാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. മൂന്ന് പ്രണയജോഡികളുടെ ബാംഗ്ലൂര്‍ കാലത്തെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് സൂചന. ഫഹദ് ഫാസില്‍, നസ്രിയ, ദുല്‍ക്കര്‍ സല്‍മാന്‍, ഇഷാ തല്‍‌വാര്‍, നിവിന്‍ പോളി, നിത്യാ മേനോന്‍ എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍.

അഞ്ജലി മേനോന്‍ തന്നെ തിരക്കഥ രചിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് അന്‍‌വര്‍ റഷീദാണ്. അമല്‍ നീരദും അന്‍‌വര്‍ റഷീദും ചേര്‍ന്ന് വിതരണം ചെയ്യുന്നു.

അടുത്ത പേജില്‍ - ഇത് കസിന്‍‌സിന്‍റെ കഥ!

PRO
ബാംഗ്ലൂര്‍ ഡേയ്സ് എന്ന സിനിമയില്‍ ദുല്‍ക്കറും ഫഹദും നിവിന്‍ പോളിയും കസിന്‍സായാണ് വേഷമിടുന്നതെന്ന പ്രചാരണം ശക്തമാ‍ണ്. എന്നാല്‍ അഞ്ജലി മേനോന്‍ ഇതിന് സ്ഥിരീകരണം നല്‍കിയിട്ടില്ല.

ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ദില്‍ ചാഹ്താ ഹൈ എന്ന സിനിമയുടെ റീമേക്കാണ് ഈ സിനിമയെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

എന്തായാലും ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രൊജക്ടായി മാറാന്‍ ബാംഗ്ലൂര്‍ ഡേയ്സിന് കഴിഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക