പ്രിയങ്കയ്ക്ക് ശരീരം ഭാരമാകുന്നു!

IFMIFM
ബോളിവുഡിലെ ആകര്‍ഷക ശരീരങ്ങളിലൊന്ന് പ്രിയങ്ക ചോപ്രയുടേതാണെന്ന് ആരും സമ്മതിക്കും. എന്നാല്‍, ഈ താരത്തിന് ശരീരം ഒരു ഭാരമാവുകയാണോ?

മധുര്‍ ഭണ്ഡാര്‍ക്കറുടെ ‘ഫാഷന്‍’ എന്ന ചിത്രമാണ് പ്രിയങ്കയ്ക്ക് സ്വന്തം ‘വെയ്റ്റിനെ’ കുറിച്ച് മനസ്സിലാക്കി കൊടുത്തത്. തന്‍റെ ചിത്രങ്ങളില്‍ പരമാവധി യാഥാര്‍ത്ഥ്യ ബോധമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു സംവിധായകനാണ് മധുര്‍. ഈ സമീപനം പ്രിയങ്കയ്ക്ക് മുന്നില്‍ ഡമോക്ലീസിന്‍റെ വാളുപോലെയായി എന്നാണ് ബോളിവുഡ് സംസാരം .

ഫാഷനിലെ മറ്റ് നടിമാരായ കങ്കണ റണാവത്തിനും മുഗ്ദ ഗോഡ്സേയ്ക്കും പ്രിയങ്കയെക്കാള്‍ തടി കുറവാണ്. ഫാഷന്‍ മോഡലായി അഭിനയിക്കുന്ന പ്രിയങ്ക ഇവരോടൊപ്പം റാമ്പിലെത്തുമ്പോള്‍ ആരും കുറ്റം പറയരുതെന്ന വാശിയിലാണ് മധുര്‍.

ഫാഷനിലെ റോള്‍ കേമമാക്കാന്‍ പ്രിയങ്ക എട്ട് കിലോ കുറയ്ക്കണമെന്നാണ് മധുര്‍ ആവശ്യപ്പെട്ടിരികുന്നത്. പ്രിയങ്ക പരമാവധി ശ്രമിച്ചു, കുറഞ്ഞതോ വെറും നാല് കിലോയും! എന്ത് ചെയ്യാന്‍, ബാക്കി കൊഴുപ്പ് ഉരുക്കി കളയാന്‍ പ്രിയങ്ക ഇപ്പോള്‍ ജിമ്മിനെ ആശ്രയിച്ചിരിക്കുകയാണ്.

ജിമ്മില്‍ പ്രിയങ്കയെ സഹായിക്കാന്‍ ആളില്ലെന്ന് കരുതേണ്ട. അന്ധേരിയിലെ ഗോല്‍ഡ്സ് ജിമ്മില്‍ പ്രിയങ്കയ്ക്ക് സഹായവും നിര്‍ദ്ദേശങ്ങളുമായി കാമുകന്‍ ഹെര്‍മന്‍ ബവേജയും ഉണ്ട്. ട്രെഡ് മില്ല് ശരിയായി ഉപയോഗിക്കുന്നത് എങ്ങനെയെന്നും ഓട്ടത്തിലൂടെ എങ്ങനെ കൊഴുപ്പ് ഉരുക്കി കളയാമെന്നുമൊക്കെ ഹെര്‍മന്‍ പ്രിയങ്കയെ പഠിപ്പിച്ചു കഴിഞ്ഞു എന്നാണ് വാര്‍ത്തകള്‍.

വെബ്ദുനിയ വായിക്കുക