പൃഥ്വിക്കും ദിലീപിനും മാത്രമല്ല മമ്മൂട്ടിക്കും സാധിക്കും!

വ്യാഴം, 8 ജൂണ്‍ 2017 (10:14 IST)
മലയാള സിനിമയിലെ നിത്യഹരിത നായകൻ അന്നും ഇന്നും മമ്മൂട്ടി ആണ്. 65 ആം വയസ്സിലും മിന്നിത്തിളങ്ങി നിൽക്കുന്ന അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം അറിയാൻ ആഗ്രഹിക്കാത്തവർ ചുരുക്കമല്ല. പറഞ്ഞ് വരുന്നത് സുന്ദരൻ മാത്രമല്ല, സുന്ദരിയാകാനും മമ്മൂട്ടിക്ക് സാധിക്കും എന്നതാണ്.
 
നീളന്‍ മുടിയും വലിയ പൊട്ടും സോഡ ഗ്ലാസുമൊക്കെ വച്ചുള്ള പഴയ ഒരു സ്ത്രീരൂപം. ഏതെങ്കിലും ഫോട്ടോ ഷൂട്ടിന്റെ ഭാഗമായിട്ടാണോ സിനിമയ്ക്ക് വേണ്ടിയാണോ ഈ ഫോട്ടോ എടുത്തത് എന്നത് വ്യക്തമല്ല. ഏതായാലും ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
 
മുൻപ് പൃഥ്വിരാജും ദിലീപും സിനിമയ്ക്ക് വേണ്ടി സ്ത്രീ വേഷം കെട്ടിയിട്ടുണ്ട്. കാവ്യ തലൈവ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയായരുന്നു പൃഥ്വിയുടെ പെണ്‍ വേഷം. മായാമോഹിനി എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ദിലീപ് പെൺവേഷം കെട്ടിയത്.

വെബ്ദുനിയ വായിക്കുക