എന്നാൽ, കണക്കുകൾ വ്യാജമാണെന്നും എണ്ണിയെണ്ണി റിപ്പോർട്ടുകൾ കാണിക്കാൻ പറ്റുമോ എന്നും ചോദിച്ച് മോഹൻലാൽ ഫാൻസ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഉയരുന്ന ആരോപണങ്ങൾക്കെല്ലാം മറുപടി പറയുകയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഷാജി നടേശൻ. ഓൺലൂക്കേഴ്സ് മീഡിയയോടാണ് ഷാജി പ്രതികരിക്കുന്നത്.
7 കോടി പ്രൊജക്ടിൽ ഒരുങ്ങിയ ചെറിയ സിനിമയാണ് ഗ്രേറ്റ് ഫാദർ. പ്രചരിക്കുന്ന എല്ലാ ആരോപണങ്ങൾക്കും തുടർച്ചയായി മറുപടി നൽകാൻ ഞങ്ങൾക്കാകില്ലെന്ന് ഷാജി വ്യക്തമാക്കുന്നു. പുലിമുരുകനോട് മത്സരിക്കുക എന്നോ പുലിമുരുകന്റെ റെക്കോർഡുകൾ തകർക്കുക എന്നതോ ആയിരുന്നില്ല തന്റേയും പൃഥ്വിയുടെയും ലക്ഷ്യമെന്നും ഷാജി വ്യക്തമാക്കുന്നു. നല്ല സിനിമകളെ എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.