കഴിഞ്ഞ വര്‍ഷം ജൂലൈ 10നാണ് ബാഹുബലി പ്രദര്‍ശനത്തിനെത്തുന്നത്. ലോകമെങ്ങുമുള്ള 4000 സ്ക്രീനുകളിലായിരുന്നു റിലീസ്. അതുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍, മലയാളത്തിന്‍റെ ബാഹുബലി തന്നെയാണ് പുലിമുരുകന്‍. 3000 സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ ഒരു മലയാള ചിത്രത്തിന് കഴിയുന്നുണ്ടല്ലോ.
എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ പുലി മുരുകനെ ഞെട്ടിക്കാന്‍ തന്നെയാണ് ബാഹുബലിയുടെ തീരുമാനമെന്നറിയുന്നു. ബാഹുബലി ചൈനയില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. അതും 6000 സ്ക്രീനുകളിലാണ് റിലീസ്. അതായത് പുലിമുരുകന്‍ റിലീസാകുന്ന തിയേറ്ററുകളുടെ എണ്ണത്തിന്‍റെ ഇരട്ടി. ജപ്പാനിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ചിത്രത്തിന്‍റെ അവകാശം വിറ്റുപോയിട്ടുണ്ട്.