നടി പരാതി നൽകില്ലെന്ന പ്രതീക്ഷയിലായിരുന്നു ആക്രമം നടത്തിയത്. ബ്ലാക്ക് മെയിലായിരുന്നു ലക്ഷ്യമെന്നും പൊലീസ് കരുതുന്നു. മണിക്കൂറുകളോളം നടിയെ കാറിലിട്ട് ഉപദ്രവിച്ച ശേഷം കാക്കനാട്ടാണ് നടിയെ ഇറക്കി വിട്ടത്. സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്കാണ് നടി ആശ്രയത്തിനായി ഓടിക്കയറിയത്. ലാൽ വിളിച്ച് പറഞ്ഞതിനനുസരിച്ചാണ് പൊലീസ് വീട്ടിലെത്തി താരത്തിന്റെ മൊഴിയെടുത്തത്.