ന്യൂജനറേഷന്‍ താരങ്ങള്‍ മോഹന്‍ലാലിനെ രക്ഷിക്കുമോ?

ശനി, 9 ഫെബ്രുവരി 2013 (17:47 IST)
PRO
PRO
ഇനി ന്യൂജനറേഷന്‍ താരങ്ങള്‍ ലാലിനു രക്ഷയാകുമോയെന്നാണ് ആരാധകരുടെ ചോദ്യം. ലോക്പാലിന്റെ ആഘാതം ഇതുവരെ ലാല്‍ ആരാധകരെ വിട്ടുപോയിട്ടില്ല. ആഘോഷത്തോടെ കാത്തിരുന്ന ലോക്പാല്‍ ആരാധകര്‍ക്ക് സമ്മാനിച്ചത് ഫാന്‍സിഡ്രസിന്റെ പോലും നിലവാരമില്ലാത്ത പേക്കൂത്താണ്. അതുകൊണ്ട് തന്നെ ചിത്രം തിയേറ്ററുകളില്‍ തകര്‍ന്നു. കമ്മത്ത് മികച്ച കളക്‍ഷന്‍ നേടുന്നുണ്ടെങ്കിലും 11 പടം തകര്‍ന്ന ക്ഷീണത്തില്‍നിന്ന് മമ്മൂട്ടി മുക്തമായിട്ടില്ല.

ഇതിനിടെ ന്യൂജനറേഷന്‍ താരങ്ങളായ ഫഹദ് ഫാസിലിനെയും ആസിഫ് അലിയെയും കൂട്ടുപിടിച്ച് കളം പിടിക്കാനുള്ള ശ്രമത്തിലാണ് മോഹന്‍ലാ‍ല്‍. അതെ റെഡ് വൈന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ലാല്‍ജോസ് ശിഷ്യനായ സലാം ബാപ്പുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മീശമാധവന്‍ മുതല്‍ അയാളും ഞാനും തമ്മില്‍ വരെ ലാല്‍ജോസിനൊപ്പം സഹസംവിധായകനായിരുന്നു സലീം ബാപ്പു.

ഗൗരി മീനാക്ഷി പ്രൊഡക്ഷന്റെ ബാനറില്‍ ഗിരീഷ് ലാലാണ് ചിത്രം നിര്‍മിക്കുന്നത്. മാമന്‍ കെ രാജനാണ് രചന. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം.

വെബ്ദുനിയ വായിക്കുക