അനായാസമായി ഹാസ്യവും ആക്ഷനും നൊമ്പരവുമൊക്കെ പ്രതിഫലിപ്പിക്കുന്ന ലാല്‍ സ്റ്റൈല്‍ തന്നെയാണ് നിവിന്‍ പോളിയുടെയും കൈമുതല്‍. ‘പ്രേമ’ത്തിലെ ജോര്‍ജ്ജ് ഇടയ്ക്ക് ആടുതോമയെയും മംഗലശ്ശേരി നീലകണ്ഠനെയുമൊക്കെ അനുസ്മരിപ്പിച്ചെന്നത് സത്യം. എന്തായാലും മോഹന്‍ലാലിനോടുള്ള സ്നേഹം ഇപ്പോള്‍ നിവിന്‍ പോളിക്കും മലയാളികള്‍ നല്‍കുന്നുണ്ട്.