ബാംഗ്ലൂര്‍ ഡെയ്സ് എന്ന എവര്‍ഗ്രീന്‍ മെഗാഹിറ്റിലെ ഏറ്റവും ശക്തമായ കഥാപാത്രം ആര്‍ ജെ സാറ ആയിരുന്നു. പാര്‍വതിയുടെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രം. ഈ സിനിമയുടെ തമിഴ്-തെലുങ്ക് റീമേക്കില്‍ പാര്‍വതി തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കും എന്നതാണ് പുതിയ വാര്‍ത്ത.
തമിഴിലും തെലുങ്കിലും ആര്‍ ജെ സാറയായി നിത്യാ മേനോന്‍ അഭിനയിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ വിവരം അനുസരിച്ച് പാര്‍വതി തന്നെ ആ കഥാപാത്രത്തിന് ജീവന്‍ പകരും.
ബൊമ്മറിലു ഭാസ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്യ, റാണ ദഗ്ഗുബാട്ടി, ബോബി സിംഹ എന്നിവരാണ് നായകന്‍മാര്‍. ശ്രീദിവ്യയാണ് മറ്റൊരു നായിക.