ദൃശ്യത്തില്‍ ജോര്‍ജ്ജുകുട്ടിയാകേണ്ടിയിരുന്നത് ധനുഷ്!

വ്യാഴം, 12 ഫെബ്രുവരി 2015 (11:23 IST)
ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുകയാണ് മലയാളത്തിന്‍റെ അഭിമാനവിജയമായ ദൃശ്യം. തെലുങ്കിലും കന്നഡയിലും ദൃശ്യത്തിന്‍റെ റീമേക്കുകള്‍ ചരിത്രവിജയം നേടി. തമിഴില്‍ 'പാപനാശം' എന്ന പേരില്‍ കമല്‍ഹാസന്‍ നായകനായി ദൃശ്യത്തിന്‍റെ റീമേക്ക് പ്രദര്‍ശനത്തിന് തയ്യാറാകുകയാണ്.
 
ദൃശ്യം തമിഴിലേക്ക് റീമേക്ക് ചെയ്യാനും അഭിനയിക്കാനും താന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് ഇപ്പോള്‍ തമിഴകത്തെ യംഗ് സൂപ്പര്‍സ്റ്റാര്‍ ധനുഷ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ബ്രില്യന്‍റ് മൂവി തമിഴില്‍ നിര്‍മ്മിക്കാനോ അഭിനയിക്കാനോ താന്‍ ആഗ്രഹിച്ചിരുന്നു എന്ന് ധനുഷ് വ്യക്തമാക്കി.
 
മലയാളത്തില്‍ മോഹന്‍ലാലാണ് തനിക്ക് ഏറെ പ്രിയപ്പെട്ട താരമെന്നും ധനുഷ് പറഞ്ഞു. പുതിയ ചിത്രമായ അനേകന്‍റെ പ്രമോഷനായി കേരളത്തിലെത്തിയതായിരുന്നു ധനുഷ്.
 
മലയാളത്തില്‍ 'കമ്മത്ത് ആന്‍റ് കമ്മത്ത്' എന്ന മമ്മൂട്ടിച്ചിത്രത്തില്‍ ധനുഷ് അഭിനയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക