മമ്മൂട്ടിച്ചിത്രമായ രാജാധിരാജയ്ക്ക് ശേഷം സംവിധായകന് അജയ് വാസുദേവ് ആലോചിച്ചത് ഒരു ദിലീപ് ചിത്രമായിരുന്നു. പുലിമുരുകന് ശേഷം താന്‍ ആ സിനിമയ്ക്ക് തിരക്കഥയെഴുതി നല്‍കാമെന്ന് ഉദയ്കൃഷ്ണയും സമ്മതിച്ചു. കഴിഞ്ഞ ദിവസം വരെ അക്കാര്യത്തില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രൊജക്ടില്‍ വലിയ മാറ്റം ഉണ്ടായിരിക്കുകയാണ്. ദിലീപിന് പകരം നായകനായി മമ്മൂട്ടി എത്തിയിരിക്കുന്നു!
ഒരു കോളജ് പ്രൊഫസര്‍ ചില കുഴപ്പങ്ങളില്‍ ചെന്നുപെടുന്ന രസകരമായ കഥയാണ് ഉദയ്കൃഷ്ണ ആലോചിച്ചത്. തിരക്കഥ പൂര്‍ത്തിയായി വന്നപ്പോള്‍ നായകകഥാപാത്രം കൂടുതല്‍ ചേരുക മമ്മൂട്ടിക്കായിരിക്കും എന്ന് തോന്നിയതോടെയാണത്രേ പ്രൊജക്ടില്‍ ആകെ മാറ്റം ഉണ്ടായത്. എന്തായാലും കഥ മമ്മൂട്ടിക്ക് ഇഷ്ടപ്പെടുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ ധൃതഗതിയില്‍ മുന്നേറുകയാണ്.