റിപ്പീറ്റ് ഓഡിയന്‍സാണ് തോപ്പില്‍ ജോപ്പന് കരുത്താകുന്നത്. രണ്ടും മൂന്നും തവണ ചിത്രം കാണുകയാണ് യുവജനങ്ങള്‍. അവര്‍ക്ക് ആവോളം ഉല്ലസിക്കാനുള്ള തമാശകളാണ് ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്തായാലും പുലിമുരുകനെ തോപ്പില്‍ ജോപ്പനെ ഉപയോഗിച്ച് നേരിടാമെന്നുള്ള മമ്മൂട്ടി ടീമിന്‍റെ തീരുമാനം വിജയം കണ്ടിരിക്കുന്നു എന്ന് നിസംശയം പറയാം.