തല മാറ്റാന്‍ ‘തല’ തയാറല്ല; ശരീരം കൊണ്ട് എന്തും ചെയ്യാം!
ശനി, 15 മാര്‍ച്ച് 2014 (14:29 IST)
PRO
PRO
തല പോയാലും തല മാറ്റാന്‍ തമിഴിന്റെ ‘തല’ അജിത്ത് തയാറല്ല. പകരം ബോഡി കൊണ്ട് എന്തു ഗിമ്മിക്കിനും സാഹസികതയ്ക്കും തയാര്‍. അജിത്തിന് പുതിയ ഇമേജ് നല്കിയ 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍' ലുക്ക് ഗൗതം മേനോന് ചിത്രത്തിനു വേണ്ടി താരം ഉപേക്ഷിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
പക്ഷേ ഈ 'നര' മാറ്റാന്‍ താരത്തിനു ഒട്ടും താത്പര്യമില്ലായെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ 'തല'യുടെ 'നര' സ്റ്റൈല്‍ ഗൗതം മേനോന് ചിത്രത്തിലും ഉണ്ടാകും.
അടുത്ത പേജില്‍: ഇത് സിനിമാ ലുക്കല്ല, പ്രായത്തിന്റെ പ്രതിഫലനം
PRO
PRO
തലയെന്താണ് നര മാറ്റാത്തത്? അജിത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത് ഇങ്ങനെ:
"തന്റെ പ്രായത്തിനു ചേര്‍ന്ന റോളുകള്‍ മാത്രമേ അജിത് ഇനി ചെയ്യുകയുള്ളൂ. ഒരു കോളേജ് വിദ്യാര്‍ഥിയുടെ വേഷമൊന്നും ഒരിക്കലും തന്നെ കൊണ്ട് ഇനി ചെയ്ത് ഫലിപ്പിക്കാനാകില്ല എന്ന് മറ്റാരേക്കാളും അദ്ദേഹത്തിന് നന്നായി അറിയാം. 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍' സ്റ്റൈല്‍ ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ലുക്കല്ല, മറിച്ച് തന്റെ പ്രായത്തിന്റെ പ്രതിഫലനമാണ്."
അടുത്ത പേജില്‍: തലയിപ്പോള്‍ ജിമ്മിലാണ്; ഇനി ആക്ഷന്‍ പായ്ക്ക്
PRO
PRO
ഗൗതം മേനോന് ചിത്രത്തിനു വേണ്ടി ഇപ്പോള്‍ ദിവസവും ജിമ്മില്‍ കഠിനാധ്വാനത്തിലാണ് അജിത്. അത് ഒരു സിക്സ് പായ്ക്കിനു വേണ്ടിയോ എയിറ്റ് പായ്ക്കിനു വേണ്ടിയോ അല്ല. ഗൗതം ചിത്രം ഒരു ഫുള്‍ ആക്ഷന്‍ മൂഡിലുള്ള ചിത്രമാണ്.
അത് കൊണ്ട് തന്നെ തന്റെ ശരീരം പാകപ്പെടുത്തിയെടുക്കുകയാണ് അജിത് ഇപ്പോള്‍. ഈ സിനിമയ്ക്ക് വേണ്ടി തന്റെ ഭാരവും അജിത്ത് കുറയ്ക്കുകയാണ്.