ഷാഫി സംവിധാനം ചെയ്ത മേക്കപ്പ്‌മാന്‍ വന്‍ ഹിറ്റായി മാറുകയാണ്. ഈ സിനിമയുടെ വിജയം മലയാള സിനിമാലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. പാളിപ്പോയ ക്ലൈമാക്സും ഏറെ ലൂപ്‌ഹോളുകളുമുള്ള ഒരു തിരക്കഥ ഇത്രയും വലിയ ഹിറ്റായി മാറുന്നത് അത്ഭുതത്തോടെയാണ് സിനിമാലോകം വീക്ഷിക്കുന്നത്. ജയറാമിനും ഷാഫിക്കും അപ്രതീക്ഷിത ലോട്ടറിയായി ‘മേക്കപ്പ്‌മാന്‍’.
ഷാഫിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ മെഗാഹിറ്റാണ് ഈ സിനിമ. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ തകര്‍ത്തോടുന്നതിനിടെയാണ് ഷാഫി മേക്കപ്പ്‌മാനിലൂടെ അടുത്ത ഹിറ്റ് സമ്മാനിച്ചത്. നിര്‍മ്മാതാവ് എം രഞ്ജിത്തും ഹാപ്പിയാണ്. എല്‍സമ്മ എന്ന ആണ്‍കുട്ടിയുടെ വിജയത്തിന് ശേഷം രഞ്ജിത് നിര്‍മ്മിച്ച മേക്കപ്പ്‌മാന്‍ ഏറെ പ്രശ്നങ്ങളെ അതിജീവിച്ചാണ് തിയേറ്ററുകളിലെത്തിയത്. എന്തായാലും സിനിമ വന്‍ വിജയം നേടിയിരിക്കുന്നു.
പുതിയ വാര്‍ത്ത, മേക്കപ്പ്‌മാന്‍ മറ്റു ഭാഷകളിലേക്കും പറക്കുകയാണ്. തമിഴില്‍ ഇളയദളപതി വിജയ് ആണ് നായകന്‍. സംവിധാനം ഷാഫി തന്നെ. ഇതിനുമുമ്പ് തൊമ്മനും മക്കളും തമിഴില്‍ ‘മജാ’ എന്ന പേരില്‍ ഷാഫി റീമേക്ക് ചെയ്തിരുന്നു. മേക്കപ്പ്‌മാന്‍ കണ്ട ഉടന്‍ തന്നെ വിജയ് ഈ സിനിമ തമിഴില്‍ ചെയ്യാനായി ഷാഫിയെ സമീപിക്കുകയായിരുന്നു.
തമിഴിലേക്ക് മാത്രമല്ല മേക്കപ്പ്‌മാന്‍ റീമേക്ക് ചെയ്യുന്നത്. തെലുങ്കിലും ഹിന്ദിയിലും ഈ സിനിമ പുനര്‍നിര്‍മ്മിക്കും.
അടുത്ത പേജില്‍ - തമിഴില്‍ വിജയ്, ഹിന്ദിയിലും തെലുങ്കിലും ആരൊക്കെ?
IFM
ഹിന്ദിയില്‍ പ്രിയദര്‍ശനാണ് മേക്കപ്പ്‌മാന്‍ അണിയിച്ചൊരുക്കുന്നത്. ഇതിന്‍റെ അവകാശം ഹിന്ദിയിലെ ഒരു പ്രശസ്ത നിര്‍മ്മാണക്കമ്പനി സ്വന്തമാക്കിക്കഴിഞ്ഞു. അക്ഷയ്കുമാര്‍ നായകനാകുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
തെലുങ്കില്‍ റാമോജി ഫിലിംസാണ് മേക്കപ്പ്‌മാന്‍റെ അവകാശം വാങ്ങിയിരിക്കുന്നത്. താരനിര്‍ണയം നടന്നുവരികയാണ്. മലയാളത്തില്‍ നായികയായ ഷീലാ കൌള്‍ തന്നെ തെലുങ്ക് മേക്കപ്പ്‌മാനിലും നായികയാകുമെന്നാണ് സൂചനകള്‍.