'കമൽ തന്റെ മകളെ മാത്രം അവഗണിച്ചു' - ഗൗതമി

വെള്ളി, 23 ഡിസം‌ബര്‍ 2016 (12:36 IST)
12 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു കമലും ഗൗതമിയും വേര്‍പിരിഞ്ഞത് ആരാധകര്‍ക്കിടയില്‍ ഏറെ ഞെട്ടലുണ്ടാക്കിരുന്നു. ചെന്നൈ ആരാധകർ ഏറെ സ്നേഹിച്ചിരുന്ന താരദമ്പതികളായിരുന്നു ഇരുവരും. അതുകൊണ്ട് തന്നെ വേർപിരിയൽ വാർത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. മകളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും ഇനിയുള്ള ജീവിതം മകൾക്കുള്ളതാണെന്നും ഗൗതമി പിരിയാൻ നേരത്ത് വ്യക്തമാക്കിയിരുന്നു. കമലില്‍ നിന്നു തന്റെ മകള്‍ക്കു നേരിടേണ്ടി വന്ന അവഗണനയേക്കുറിച്ചാണു ഗൗതമി ഇപ്പോള്‍ പറയുന്നത്
 
കമലിനേയും മക്കളേയും സ്‌നേഹിച്ച് അവര്‍ക്കൊപ്പം കഴിഞ്ഞ തനിക്കു തന്റെ മകള്‍ സുബ്ബുലക്ഷ്മിയെ ശ്രദ്ധിക്കാന്‍ കഴിയാത്തില്‍ വിഷമം ഉണ്ടെന്നും ഗൗതമി പറഞ്ഞു.  ‘സുബ്ബുവിന് സിനിമയില്‍ നിന്ന് അവസരങ്ങള്‍ വന്നപ്പോള്‍ അദ്ദേഹം കണ്ടില്ല എന്ന് നടിച്ച് മാറി നിന്നു. അപ്പോള്‍ എനിക്ക് മനസ്സിലായി, എന്റെ മകള്‍ക്ക് ഞാന്‍ മാത്രമേയുള്ളൂ.’ ഗൗതമി തുറന്നുപറഞ്ഞു. എന്റെ മകളെ നല്ല സ്ഥാനത്തു കൊണ്ടുവരണം എന്നു തോന്നി എന്നും ഗൗതമി പറഞ്ഞു. മലയാളത്തിലെ ഒരു സിനിമ മാസികയില്‍ വന്നതാണ് ഇക്കാര്യം.
 
വളരെ പെട്ടന്നായിരുന്നു വേർപിരിയൽ തീരുമാനം. തിരക്കുകള്‍ക്കിടയില്‍ മകളെ ശ്രദ്ധിയ്ക്കാന്‍ കഴിഞ്ഞില്ല എന്നും ഇനി മകള്‍ക്ക് വേണ്ടി ജീവക്കുമെന്നുമായിരുന്നു കമലുമായുള്ള വേര്‍പിരിയല്‍ അറിയിച്ചുകൊണ്ടുള്ള ബ്ലോഗില്‍ ഗൗതമി പറഞ്ഞത്. സുബ്ബലക്ഷ്മിയെ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയാതെ പോയതില്‍ വിഷമമുണ്ടെന്നും ഗൗതമി പറഞ്ഞു. കമൽ ഹാസന്റെ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. അക്കൂട്ടത്തിലേക്ക് സുബ്ബലക്ഷ്മിയും എത്തുന്നതിൽ കമലിന് എന്തെങ്കിലും വിരോധമുണ്ടോ എന്നും പാപ്പരാസികൾ ചോദിക്കുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക