ഡയറക്ടറുടെ കാഴ്ചപ്പാടിനാണ് താന്‍ വില കൊടുക്കുന്നത്; അനുഷ്ക ഷെട്ടി

ബുധന്‍, 27 നവം‌ബര്‍ 2013 (13:11 IST)
PRO
സിനിമ ഡയറക്ടറുടെ കാഴ്ചപ്പാടിനാണ് താന്‍ വില കൊടുക്കുന്നതെന്ന് തെന്നിന്ത്യന്‍ ഹോട്ട് നായിക അനുഷ്ക ഷെട്ടി. എസ്‌എസ് രാജമൌലിയുടെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയുടെ തിരക്കിലാണ് ഈ മാദക സുന്ദരി.

PRO
താന്‍ ഒരിക്കലും സിനിമയുടെ ബഡ്ജറ്റിനെ നോക്കാറില്ല, ഡയറക്ടറുടെ കാഴ്ചപ്പാടുകള്‍ക്ക് ചിന്തകള്‍ക്കുമാണ് വില കൊടുക്കുന്നത്. എപ്പോഴും ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുന്നു.

PRO
തന്നില്‍ നിന്നും ഡയറക്ടര്‍ക്ക് വേണ്ട അഭിനയ മുഹൂര്‍ത്തങ്ങള്‍ നല്‍കാനാണ് സിനിമാ ചിത്രീകരണവേളയില്‍ ശ്രമിക്കുന്നതെന്ന് അനുഷ്ക പറയുന്നു.

PRO
സിനിമയുടെ ബ്ഡജറ്റിനപ്പുറം അഭിനയത്തെക്കുറിച്ചാണ് ആശങ്കയെന്നും അനുഷ്ക പറയുന്നു. സിനിമകളിലെ ആക്ഷന്‍ സീനുകള്‍ തനിക്ക് ഫിറ്റ്നസ് നല്‍കുന്നതില്‍ ഏറിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്.

PRO
പുതിയ കാര്യങ്ങള്‍ പഠിക്കുന്നത് ഏറെ ആനന്ദകരമാണെന്നും അനുഷ്ക വ്യക്തമാക്കി. ഇനിയും പുതുമയാര്‍ന്ന വേഷങ്ങള്‍ ചെയ്യാനാണ് താത്പര്യമെന്നും അനുഷ്ക പറയുന്നു.

വെബ്ദുനിയ വായിക്കുക