ജയറാം ചിത്രങ്ങളില്‍ നിന്ന് നായികമാര്‍ പിന്‍‌മാറുന്നു? ഇപ്പോഴിതാ റായ് ലക്ഷ്മിയും!

ചൊവ്വ, 29 മാര്‍ച്ച് 2016 (15:39 IST)
ജയറാം നായകനാകുന്ന ‘സത്യ’ എന്ന ആക്ഷന്‍ ത്രില്ലറില്‍ നിന്ന് റായ് ലക്ഷ്മി പിന്‍‌മാറി. ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റായ് ലക്ഷ്മിയും നിഖിതയും നായികമാരാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം റായ് ലക്ഷ്മി ചിത്രം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
റായ് ലക്ഷ്മി ചിത്രം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ല. എന്നാല്‍ ജയറാം നായകനാകുന്ന ചിത്രം ആയതുകൊണ്ടാണ് റായ് ലക്ഷ്മി സിനിമ വേണ്ടെന്നുവച്ചതെന്ന പ്രചരണം ശക്തമാണ്. വന്‍ തോതില്‍ താരമൂല്യം ഇടിഞ്ഞ ജയറാമിനൊപ്പം അഭിനയിക്കാന്‍ ഇപ്പോള്‍ നായികമാര്‍ വിസമ്മതിക്കുന്നത് പതിവാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
 
നേരത്തേ, ആടുപുലിയാട്ടം എന്ന ചിത്രത്തില്‍ നിന്ന് ജ്യുവല്‍ മേരി പിന്‍‌മാറിയതും ഈ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. 
 
'പുതിയ നിയമം’ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ എ കെ സാജന്‍ എഴുതുന്ന റോഡ് മൂവിയാണ് സത്യ. ഒരിടവേളയ്ക്ക് ശേഷം ജയറാം ഒരു സമ്പൂര്‍ണ ആക്ഷന്‍ ത്രില്ലറില്‍ അഭിനയിക്കുകയാണ്. ഗോപി സുന്ദറാണ് സത്യയുടെ സംഗീതം.

വെബ്ദുനിയ വായിക്കുക