ചുണ്ടുമുറിഞ്ഞ് ചോരയൊഴുകി, എന്നിട്ടും നടി ചുംബനം നിര്‍ത്തിയില്ല!
ബുധന്‍, 2 ഏപ്രില്‍ 2014 (14:53 IST)
PRO
ലിപ് ലോക്ക് ചുംബനം ഇപ്പോള്‍ നമ്മുടെ നാട്ടിലും അത്ര പുതുമയൊന്നുമല്ല. ചാപ്പാകുരിശിലൂടെ അത് മലയാളത്തിലും ഒരു അപൂര്‍വതയല്ലാതായി മാറി. തമിഴിലാണെങ്കില്‍ വിശാല്‍ - ലക്‍ഷ്മി മേനോന്‍ ചുംബനരംഗത്തിന്‍റെ പേരില്‍ ‘നാന്‍ സിഗപ്പുമനിതന്‍’ എന്ന തമിഴ് ചിത്രം സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ പുലിവാല് പിടിച്ചിരിക്കുകയാണ്.
ചുംബിച്ച് ചുംബിച്ച് നായികയുടെ ചുണ്ടുകള്‍ മുറിഞ്ഞ കഥ വരുന്നത് ഹോളിവുഡില്‍ നിന്നാണ്. ‘നോഹ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ നായിക എമ്മ വാട്സനാണ് ഈ ദുര്യോഗമുണ്ടായത്. ഡഗ്ലസ് ബൂത്തിന്‍റെ നായികയാണ് ചിത്രത്തില്‍ എമ്മ. ഇരുവരും തമ്മിലുള്ള ഒരു ചുംബനരംഗം അതിന്‍റെ പെര്‍ഫെക്ഷനില്‍ പല ടേക്കുകള്‍ എടുത്തപ്പോള്‍ എമ്മ വാട്സന്‍റെ ചുണ്ടുകള്‍ മുറിഞ്ഞ് ചോരയൊഴുകി.
എമ്മയ്ക്ക് മാത്രമല്ല പരുക്കേറ്റത്. ഡഗ്ലസ് ബൂത്തിന്‍റെ മൂക്കിനും ക്ഷതമേറ്റു. ഒരു മൂന്ന് നാല് ടേക്കുവരെ ലിപ് ലോക്ക് ചുംബനം കുഴപ്പമൊന്നുമില്ലായിരുന്നു എന്നാണ് ഇരുവരും പറയുന്നത്. എന്നാല്‍ അതിന് ശേഷം ചുംബനം വേദനിപ്പിക്കുന്നതായി മാറി. എന്തായാലും പെര്‍ഫെക്ട് സീന്‍ ലഭിക്കുന്നതുവരെ ഇരുവരും കഷ്ടപ്പെടാന്‍ തയ്യാറായി എന്ന് പറയേണ്ടതില്ലല്ലോ.