ഗോപികയെവിടെ?

FILEWD
ഗോപികയെവിടെപ്പോയി...പുതിയ ചിത്രങ്ങളിലൊന്നും ഗോപികയുടെ പേര് കേള്‍ക്കാനേയില്ലല്ലോ. ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരം ഇതാണ്, ഗോപിക കുടുങ്ങി പോയി. മനോഹരമായ മുടിയും പോയി ഒക്ടോബര്‍ വരെയുള്ള ഡേറ്റും പോയി എന്ന അവസ്ഥയിലാണ് ഗോപികയിപ്പോള്‍.

പ്രകാശ്‌രാജിന്‍റെ വെള്ളിത്തിര എന്ന ചിത്രത്തില്‍ തലമുടിയെല്ലാം വെട്ടിയൊതുക്കി ബോബ് ചെയ്ത് അടിപൊളി സ്റ്റൈലിലാണ് ഗോപികയെത്തുന്നത്. ചിത്രത്തിനാകട്ടെ ഒക്ടോബര്‍ വരെ ഡേറ്റും കൊടുത്തുപോയി. ശ്രീനിവാസന്‍റെ അഭിനയമികവില്‍ ഹിറ്റായ ഉദയനാണ് താരത്തിന്‍റെ തമിഴ് റീമേക്കാണ് വെള്ളിത്തിര. അതിലെ മീനയുടെ റോളാണ് ഗോപികയ്ക്ക്. ത്രിഷയ്ക്ക് കിട്ടേണ്ടിയിരുന്ന ചാന്‍സായിരുന്നു ഇത്.

സുന്ദരമായ നീണ്ട മുടിയുള്ള ഗോപിക ആദ്യമായാണ് ബോബ് ചെയ്ത് വെള്ളിത്തിരയിലെത്തുന്നത്. മൂന്നു വിദേശരാജ്യങ്ങളില്‍ ചിത്രീകരണത്തിനാ‍യി അടിക്കടി പോകേണ്ടതുമുണ്ട്.

ഈ പടം തീരുന്നതുവരെ മറ്റു ചിത്രങ്ങള്‍ക്ക് അഭിനയിക്കില്ലെന്ന് പ്രകാശ്‌രാജിന് വാക്കും കൊടുത്തുപോയി. മാത്രവുമല്ല, ഇതേ ഹെയര്‍സ്റ്റൈലില്‍ മറ്റൊരു പടത്തില്‍ അഭിനയിക്കുന്നതെങ്ങനെ! ഗോപിക ധര്‍മസങ്കടത്തിലാണ്.

മോഹന്‍ലാലിന്‍റെ അലിഭായിക്കു ശേഷമുള്ള ഗോപികയുടെ ചിത്രമാണിത്. ഇതിനു ശേഷം മമ്മൂട്ടി നായകനായി മറ്റൊരു ചിത്രവും. തമിഴില്‍ ഇനി അടുത്തവര്‍ഷമേ ഉള്ളൂ എന്നാണ് ഗോപിക പറയുന്നത്.

വെബ്ദുനിയ വായിക്കുക