കല്ല്യാണം കഴിഞ്ഞ് പതിനെട്ടു വര്‍ഷമായിട്ടും ഒരു നെയില്‍ പോളിഷ് പോലും ഞാന്‍ വാങ്ങിയിട്ടില്ല: ആനി പറയുന്നു

ചൊവ്വ, 1 ഓഗസ്റ്റ് 2017 (15:38 IST)
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ആനി. പുതുമുഖമായി സിനിമയിലെത്തിയ ആനി പിന്നീട് മുന്‍നിര നായികയായി മാറുകയായിരുന്നു. മലയാള സിനിമയില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യവും ഈ നായികയ്ക്ക് ലഭിച്ചിട്ടുണ്ട്. 
 
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘അമ്മയാണെ സത്യം‘ എന്ന സിനിമയിലൂടെയാണ് ആനി അഭിനയരംഗത്തേക്ക് എത്തിയത്. മഴയത്തും മുന്‍പേ, പാര്‍വതി പരിണയം, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, സാക്ഷ്യം, രുദ്രാക്ഷം തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമാണ് ആനി കാഴ്ച വെച്ചത്.
 
സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ആനി സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായത്. 
ഹിന്ദുമതം സ്വീകരിച്ച് ഷാജി കൈലാസിനെ വിവാഹം കഴിച്ച ആനി സന്തോഷമുള്ളൊരു കുടുംബ ജീവിതം നയിക്കുകയാണ്. വിവാഹ ശേഷം പൂര്‍ണ്ണമായും സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ആനിയും ഭര്‍ത്താവും തങ്ങളുടെ അടുപ്പത്തെ കുറിച്ച് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി. 
 
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പതിനെട്ട് വര്‍ഷമായി ഇതുവരെ ആനി ഒന്നും സ്വന്തമായി വാങ്ങിയിട്ടില്ലെന്നും എന്നും ഞാനാണ് വാങ്ങി കൊടുക്കുന്നതെന്നും ഷാജി കൈലാസ് പറഞ്ഞു. ഷാജി കൈലാസ് പറഞ്ഞത് ആനി നൂറ് ശതമാനം ശരിവച്ചു. ആഭരണങ്ങളായാലും ഒരു നെയില്‍ പോളിഷ് ആണെങ്കിലും ഏട്ടന്‍ വാങ്ങി തന്നാല്‍ മാത്രമേ തനിക്ക് തൃപ്തിയാകുകയുള്ളൂവെന്നും ആനി പറഞ്ഞു. കണ്ണെഴുതുന്ന കാജല്‍ പോലും ഏട്ടന്‍ വാങ്ങി തരുമ്പോള്‍ സന്തോഷമാണെന്നും ആനി പറയുകയുണ്ടായി.

വെബ്ദുനിയ വായിക്കുക