ഒരുങ്ങുന്നു മഞ്ജുവിനായി ഒരു ബിഗ് ബജറ്റ്; നായകന്‍ സുരേഷ് ഗോപി

ചൊവ്വ, 8 ഒക്‌ടോബര്‍ 2013 (17:04 IST)
PRO
PRO
മഞ്ജു വാര്യരുടെ തിരിച്ചുവരവില്‍ രണ്ടു വമ്പന്‍ ചിത്രങ്ങള്‍ കരാറായി കഴിഞ്ഞിരുന്നു. ഒരെണ്ണം രഞ്‌ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രമാണെങ്കില്‍ മറ്റൊന്ന് റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൌ ഓള്‍ഡ് ആര്‍ യൂ ആണ്. ഇതിനു പിന്നാലെ ഒരു ബിഗ് ബജറ്റ് ചിത്രം കൂടി അനൌണ്‍സ് ചെയ്തു കഴിഞ്ഞു. സുരേഷ് ഗോപിയാണ് നായകന്‍.

സമ്മര്‍ ഇന്‍ ബെത്‌ലഹേമിനു ശേഷം മഞ്‌ജുവാര്യരും സുരേഷ്‌ഗോപിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്‍. സലിം അഹമ്മദാണ് സംവിധായകന്‍.

അടുത്ത പേജില്‍: മോഹന്‍ലാല്‍ പ്രധാനകഥാപാത്രം

PRO
PRO
മോഹന്‍ലാലും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായിരിക്കുമെന്നാണ്‌ സൂചന. സമ്മര്‍ ഇന്‍ ബെത്‌ലഹേമിലും ഈ മൂന്ന്‌ താരങ്ങളും അണിനിരന്നിരുന്നു. മഞ്‌ജുവിന്റെ രണ്ടാം വരവിലെ ഒരു വഴിത്തിരിവായിരിക്കും ഈ ബിഗ്‌ബജറ്റ്‌ ചിത്രം.

പദ്‌മപ്രിയയും ശാരദയും സിദ്ധിക്കും ചിത്രത്തിലുണ്ട്‌. മധു അമ്പാട്ടാണ് ഛായാഗ്രഹണം‍. ശബ്‌ദസങ്കലനം റസൂല്‍ പൂക്കുട്ടിയാണ്.

വെബ്ദുനിയ വായിക്കുക