ഇവിടെയുണ്ട് പൃഥ്വിയും ഫഹദും!

ശനി, 26 ഏപ്രില്‍ 2014 (11:34 IST)
ഫഹദ് ഫാസിലും പൃഥ്വിരാജും ഒന്നിക്കുന്നു. ‘ഇരട്ടക്കുഴല്‍’ എന്ന സിനിമയിലൂടെ ഇരുവരും ഒന്നിക്കുന്നതിനെക്കുറിച്ചല്ല. ഇത് വേറൊരു സിനിമയാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പൃഥ്വിയും ഫഹദും ഒന്നിച്ചുവരുന്നത്.
 
‘ഇവിടെ’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഒരു ക്രൈം ഡ്രാമയാണ് ഈ സിനിമ. രണ്ട് വ്യക്തികളുടെ മാനസിക സംഘര്‍ഷങ്ങളും സങ്കീര്‍ണതകളുമാണ് പ്രമേയമാക്കുന്നത്.
 
‘ഇംഗ്ലീഷ്’ എന്ന ശ്യാമപ്രസാദ് ചിത്രത്തിന് തിരക്കഥയെഴുതിയ അജയന്‍ വേണുഗോപാലന്‍ ആണ് ‘ഇവിടെ’ രചിക്കുക. ഇംഗ്ലീഷ് ഒരു പരാജയചിത്രമായിരുന്നു. എന്നാല്‍ ഇംഗ്ലീഷിന് ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ആര്‍ട്ടിസ്റ്റ്’ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു. 
 
മലയാളത്തിലെ യുവതാരങ്ങളില്‍ ആരാണ് ഒന്നാമന്‍ എന്ന മത്സരത്തില്‍ മുന്‍ നിരയിലുള്ള പൃഥ്വിരാജിന്‍റെയും ഫഹദിന്‍റെയും അഭിനയപോരാട്ടത്തിനുള്ള വേദി കൂടിയായി ‘ഇവിടെ’ മാറുമെന്നുറപ്പ്.  
 

വെബ്ദുനിയ വായിക്കുക