വര്‍ഷങ്ങള്‍ക്കുമുമ്പ് മമ്മൂട്ടിയുടേതായി പുറത്തുവന്ന സിനിമയാണ് ‘ഫാന്‍റം’. ശരാശരി വിജയം നേടിയ സിനിമ പക്ഷേ മമ്മൂട്ടി ആരാധകരുടെ ഇടയില്‍ പോലും വലിയ ചര്‍ച്ചാവിഷയമായില്ല. എന്തായാലും ഇപ്പോള്‍ മറ്റൊരു ‘ഫാന്‍റം’ വരികയാണ്. ഇത് മലയാളത്തിലല്ല, ഹിന്ദിയിലാണ്. മമ്മൂട്ടിയുടെ ഫാന്‍റവുമായി ഈ സിനിമയ്ക്ക് ഒരു ബന്ധവുമില്ല.
ബജ്‌റംഗി ബായിജാനുശേഷം കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാന്‍റം. സെയ്ഫ് അലിഖാനും കത്രീന കൈഫും ജോഡിയാകുന്ന സിനിമ മുംബൈയുടെ 26/11 ആക്രമണത്തിനു ശേഷമുള്ള അവസ്ഥയും ആഗോള തീവ്രവാദവുമാണ് വിഷയമാക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നുകഴിഞ്ഞു. മുഖം മറച്ച സെയ്ഫും കത്രീനയുമാണ് പോസ്റ്ററില്‍.