ആ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ധ്യാന്‍ ശ്രീനിവാസന്‍ !; എന്തിന് ?

ഞായര്‍, 28 മെയ് 2017 (14:51 IST)
വിവാഹത്തിന് ശേഷം പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ധ്യാന്‍ ശ്രീനിവാസന്‍. വ്യക്തിപരമായി മാത്രമല്ല, ഔദ്യോഗികപരമായും ധ്യാന്‍ പുതിയ വഴിയെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. അത് മറ്റൊന്നുമല്ല, അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടര്‍ന്ന് ധ്യാന്‍ ശ്രീനിവാസനും തിരക്കഥ എഴുതുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 
 
കോഴിക്കോട്ടുകാരായ നാല് സുഹൃത്തുക്കളുടെ കഥപറയുന്ന ഗൂഢാലോചന എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ധ്യാന്‍ എഴുതിയിരിക്കുന്നത്. ആ സുഹൃത്തുക്കള്‍ നടത്തുന്ന ഒരു ഗൂഢാലോചനയാണ് ചിത്രത്തിന്റെ പ്രമേയം. ലോഹം എന്ന ചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച നിരഞ്ജന അനൂപാണ് ഈ ചിത്രത്തിലെ നായിക. അജു വര്‍ഗ്ഗീസും, ശ്രീനാഥ് ഭാസിയും ഹരിഷ് കണാരനും ധ്യാനിന്റെ സുഹൃത്തുക്കളായി എത്തുന്നു. തോമസ് സെബാസ്റ്റിനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
 

വെബ്ദുനിയ വായിക്കുക