ആസിഫിന്‍റെ സാഹസികതകള്‍

തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (14:56 IST)
സാഹസികനാണ് ആസിഫ് അലി. താരപരിവേഷമുണ്ടായിട്ടും മറ്റ് താരങ്ങളുടെ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാകുന്നത് ഒരര്‍ത്ഥത്തില്‍ സാഹസികതയല്ലേ? എന്നാല്‍ വലിയ താരങ്ങളുള്ള സിനിമയിലും തന്‍റെ കഥാപാത്രത്തിന് കൈയടി നേടിയെടുക്കാന്‍ ആസിഫിനുള്ള മിടുക്ക് എടുത്ത് പറയേണ്ടതാണ്.
 
എന്തായാലും ഇനി പറയാന്‍ പോകുന്നത് ആസിഫിന്‍റെ സാഹസികതയെക്കുറിച്ചല്ല, ഓമനക്കുട്ടന്‍റെ സാഹസികതയെക്കുറിച്ചാണ്. അതാരാണ് ഈ ഓമനക്കുട്ടന്‍ എന്നല്ലേ?
 
ആസിഫ് അലി അവതരിപ്പിക്കുന്ന പുതിയ കഥാപാത്രമാണ് ഓമനക്കുട്ടന്‍. സിനിമയ്ക്ക് പേര് - അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍!
 
ഈ സിനിമയില്‍ മറ്റ് വലിയ താരങ്ങളൊന്നുമില്ല. ആസിഫ് അലി തന്നെയാണ് നായകന്‍. നവാഗതനായ വി എസ് രോഹിത് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ സമീര്‍ അബ്ദുള്‍.

വെബ്ദുനിയ വായിക്കുക