ആദ്യ മൂന്ന് മാസങ്ങള്‍, 10 ഹിറ്റുകള്‍, മോഹന്‍ലാലിന് തിരിച്ചടി!

വെള്ളി, 19 ഏപ്രില്‍ 2013 (16:26 IST)
PRO
ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസങ്ങളില്‍ മലയാളത്തില്‍ റിലീസായത് 51 സിനിമകളാണ്. അതില്‍ പത്ത് സിനിമകള്‍ വിജയം നേടി. ഇപ്പോഴത്തെ നിലയില്‍ പോയാല്‍ ഈ വര്‍ഷം 250ലേറെ സിനിമകള്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ വിജയശതമാനമനുസരിച്ച് അവയില്‍ 200 എണ്ണവും പരാജയമാകാനാണ് സാധ്യത.

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന് വന്‍ തിരിച്ചടിയാണ് ആദ്യ മൂന്നുമാസങ്ങള്‍ക്കുള്ളില്‍ നേരിടേണ്ടിവന്നത്. അദ്ദേഹത്തിന്‍റെ രണ്ട് സിനിമകളാണ് പ്രദര്‍ശനത്തിനെത്തിയത്. ജോഷി സംവിധാനം ചെയ്ത ലോക്പാല്‍, സലാം ബാപ്പു സംവിധാനം ചെയ്ത റെഡ് വൈന്‍ എന്നിവ. രണ്ടും പരാജയങ്ങളായി മാറി. എന്നാല്‍ ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ചിത്രം ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ സൂപ്പര്‍ഹിറ്റാണ്.

മമ്മൂട്ടിക്ക് ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഒരു റിലീസ് ഉണ്ടായിരുന്നു. ദിലീപിനൊപ്പം എത്തിയ ‘കമ്മത്ത് ആന്‍റ് കമ്മത്ത്’. സാറ്റലൈറ്റ് റൈറ്റ് വിറ്റ വകയില്‍ അഞ്ചുകോടി രൂപയോളം സമ്പാദിച്ച സിനിമ സാമ്പത്തിക ലാഭമായി.

ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കും മാര്‍ച്ച് വരെയുള്ള മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഹിറ്റുകള്‍ സമ്പാദിക്കാനായി.

അടുത്ത പേജില്‍ - ജനുവരി മുതല്‍ മാര്‍ച്ച് വരെ: ഹിറ്റുകള്‍ ഏതൊക്കെ?

PRO


ചിത്രം: അന്നയും റസൂലും
സംവിധാനം: രാജീവ് രവി

അടുത്ത പേജില്‍ - വിചിത്രമായ പേരില്‍ ഒരു വിജയം

PRO


ചിത്രം: നി കൊ ഞാ ചാ
സംവിധാനം: ഗിരീഷ്

അടുത്ത പേജില്‍ - ഹിറ്റ്! തട്ടിപ്പുകാര്‍ ഹിറ്റ്

PRO


ചിത്രം: റോമന്‍സ്
സംവിധാനം: ബോബന്‍ സാമുവല്‍

അടുത്ത പേജില്‍ - ഒരു ദോശയുണ്ടാക്കിയ കഥ

PRO


ചിത്രം: കമ്മത്ത് ആന്‍റ് കമ്മത്ത്
സംവിധാനം: തോംസണ്‍

അടുത്ത പേജില്‍ - ആരെയും പേടിപ്പിക്കുന്ന വിജയം!

PRO


ചിത്രം: ഡ്രാക്കുള 2012
സംവിധാനം: വിനയന്‍

അടുത്ത പേജില്‍ - മികച്ച നടന്‍റെ മികച്ച വിജയം!

PRO


ചിത്രം: സെല്ലുലോയ്ഡ്
സംവിധാനം: കമല്‍

അടുത്ത പേജില്‍ - കുടുങ്ങിപ്പോയ ജീവിതങ്ങളുടെ കഥ!

PRO


ചിത്രം: ഷട്ടര്‍
സംവിധാനം: ജോയ് മാത്യു

അടുത്ത പേജില്‍ - ഭാഗ്യം വരുന്ന വഴി!

PRO


ചിത്രം: ലക്കി സ്റ്റാര്‍
സംവിധാനം: ദീപു അന്തിക്കാട്

അടുത്ത പേജില്‍ - കണ്ടത് സ്വപ്നമോ യാഥാര്‍ത്ഥ്യമോ?

PRO


ചിത്രം: ആമേന്‍
സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി

അടുത്ത പേജില്‍ - അവര്‍ തടവുകാര്‍, പക്ഷേ...

PRO


ചിത്രം: 3 ഡോട്ട്‌സ്
സംവിധാനം: സുഗീത്

വെബ്ദുനിയ വായിക്കുക