ആക്ഷന്‍ ഹീറോ ബിജു ഏഷ്യാനെറ്റിന്, നിവിന്‍ പോളിക്ക് മോഹവില!

വെള്ളി, 25 മാര്‍ച്ച് 2016 (15:13 IST)
നിവിന്‍ പോളിയുടെ ഏറ്റവും പുതിയ റിലീസായ ‘ആക്ഷന്‍ ഹീറോ ബിജു’വിന്‍റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് വാങ്ങി. അഞ്ചുകോടി രൂപയ്ക്കാണ് ഈ ചിത്രം ഏഷ്യാനെറ്റ് സ്വന്തമാക്കിയത്. ഇതോടെ ആക്ഷന്‍ ഹീറോ ബിജു വന്‍ സാമ്പത്തികനേട്ടമാണ് നിര്‍മ്മാതാവായ നിവിന്‍ പോളിക്ക് സമ്മാനിച്ചിരിക്കുന്നത്.
 
40 ദിവസം കൊണ്ട് 20 കോടിയോളം രൂപയാണ് ആക്ഷന്‍ ഹീറോ ബിജു ഗ്രോസ് കളക്ഷന്‍ നേടിയത്. സാറ്റലൈറ്റ് അവകാശം അഞ്ചുകോടിക്ക് വിറ്റപ്പോള്‍ മറ്റ് ബിസിനസ് എല്ലാം ചേര്‍ന്ന് ഒരുകോടി രൂപ ലഭിച്ചു.
 
വെറും രണ്ടുകോടി രൂപ മാത്രമാണ് ആക്ഷന്‍ ഹീറോ ബിജുവിന്‍റെ നിര്‍മ്മാണച്ചെലവ്. അതുകൊണ്ടുതന്നെ സമീപകാലത്ത് ഒരു നിര്‍മ്മാതാവിനും ലഭിക്കാത്ത സാമ്പത്തികലാഭമാണ് നിവിന്‍ പോളിക്ക് ഈ ചിത്രത്തിലൂടെ ഉണ്ടായിരിക്കുന്നത്.
 
ലാല്‍ ജോസിന്‍റെ എല്‍ ജെ ഫിലിംസാണ് ആക്ഷന്‍ ഹീറോ ബിജു പ്രദര്‍ശനത്തിനെത്തിച്ചത്. അനു ഇമ്മാനുവല്‍ നായികയായ ചിത്രത്തിന് സംഗീതം നല്‍കിയത് ജെറി അമല്‍ദേവാണ്.

വെബ്ദുനിയ വായിക്കുക