അമ്പത് കോടിയും കടന്ന് ദൃശ്യത്തിന്റെ പടയോട്ടം; ബോക്സ് ഓഫീസില്‍ കോടിക്കിലുക്കം
ബുധന്‍, 12 ഫെബ്രുവരി 2014 (20:28 IST)
PRO
PRO
പുതുവര്‍ഷം കോടികളാണ് മലയാളസിനിമയ്ക്ക് നല്‍കിയത്, പ്രത്യേകിച്ച് മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റായ ദൃശ്യം ആദ്യ അമ്പതു കോടി പടമെന്ന പദവി നേടി പടയോട്ടം തുടരുമ്പോള്‍. നാലു ഇന്ത്യന്‍ ഭാഷകളിലാണ് ദൃശ്യം റീമേക്ക് ചെയ്യുന്നത്. മലയാള സിനിമയിലെ മെഗാ ബ്ലോക്ബസ്റ്റര്‍ ആയി ചരിത്രത്തില്‍ ഇടം നേടുകയാണ് മോഹന്‍ലാല്‍ എന്ന അനശ്വര നടന്റെ ദൃശ്യം.
അടുത്ത പേജില്‍: കളക്ഷനില്‍ റെക്കോഡ് നേട്ടം
PRO
PRO
കളക്ഷനില്‍ റെക്കോഡ് നേട്ടമാണ് ദൃശ്യത്തിന്. 50 ദിവസം കൊണ്ട് 35നു മേലെ ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. അതായത് ഇതില്‍നിന്നുള്ള നിര്‍മാതാവിന്റെ നേട്ടം 16 കോടി രൂപ. സമീപകാല ഹിറ്റായ ട്വന്റി-20യുടെ കളക്ഷന്‍ 10 കോടി മാത്രമായിരുന്നുവെന്ന് ഓര്‍ക്കണം
അടുത്ത പേജില്‍: ബോക്സ് ഓഫീസിലും ‘ഓശാന’
PRO
PRO
ഈയാഴ്ച റിലീസായ ചിത്രങ്ങളില്‍ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് നസ്രിയ- നിവിന്‍ പോളി ജോഡികളുടെ ഓം ശാന്തി ഓശാനയാണ്. ആഴ്ച അവസാനത്തിലേക്ക് അടുക്കുമ്പോള്‍ ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍ 1.90 കോടി രൂപയാണ്.
അടുത്ത പേജില്‍: നാട്ടിലെ ക്രിക്കറ്റും പണം വാരുന്നു
PRO
PRO
നാട്ടിന്‍പുറത്തെ ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ 1983 കളക്ഷനില്‍ മൂന്നാംസ്ഥാനത്താണ്. പ്രമേയപരമായും ട്രീറ്റ്മെന്റിലും മികച്ച അഭിപ്രായം നേടിയാണ് ചിത്രം മുന്നേറുന്നത്. 1.55 കോടിയാണ് ചിത്രത്തിന്റെ 10 ദിവസത്തെ ഗ്രോസ് കളക്ഷന്‍. നിവിന്‍ പോളിയ്ക്കാണ് 1983ഉം ഓം ശാന്തിയും ഏറ്റവും ഗുണം ചെയ്തത്. ഒരേസമയം രണ്ട് ഹിറ്റുകളുമായാണ് നിവിന്റെ പ്രയാണം.
അടുത്ത പേജില്‍: ലാലാണ് ഭരിക്കുന്നത്
PRO
PRO
കളക്ഷനില്‍ നാലാം സ്ഥാനത്തും മോഹന്‍ലാല്‍ തന്നെ. വിജയ്-മോഹന്‍ലാല്‍ ടീമിന്റെ ജില്ല കേരളത്തിലും മികച്ച കളക്ഷനാണ് നേടുന്നത്. മാക്സ്ലാബ് പ്രദര്‍ശനത്തിനെത്തിച്ച ചിത്രം 3.5 കോടി മുതല്‍ നാലു കോടി രൂപ വരെയാണ്. ബോക്സ് ഓഫീസ് വാഴുന്നത് ലാല്‍ തന്നെയാണെന്ന് വേണമെങ്കില്‍ ആരാധകര്‍ക്ക് ഒന്ന് അഹങ്കരിക്കാം.
അടുത്ത പേജില്‍: ദൃശ്യത്തിന് മുന്നില്‍ പതറിയ കഥ!
PRO
PRO
അഞ്ചാം സ്ഥാനത്താണ് സത്യന് അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ. 50 ദിവസത്തെ പടത്തിനെ കളക്ഷന്‍ 3.5 കോടി രൂപയാണ്. സിനിമ എല്ലാവര്ക്കും ഇഷ്ടപ്പെട്ടെങ്കിലും ദൃശ്യം തീര്‍ത്ത തരംഗത്തില്‍ പിടിച്ചുനില്ക്കാന് ഫഹദിന്റെ പ്രണയകഥയ്ക്കായില്ല.