അനാശാസ്യം: നടി യമുന അറസ്റ്റില്‍

ശനി, 29 ജനുവരി 2011 (17:57 IST)
PRO
പ്രമുഖ തെന്നിന്ത്യന്‍ നടി യമുന അനാശാസ്യത്തിന് ബംഗളൂരില്‍ പിടിയിലായി. അറസ്റ്റിലായ യമുനയെ 14 ദിവസം റിമാണ്ടില്‍ വയ്ക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് യമുനയെ ജയിലില്‍ അടച്ചു. വെള്ളിയാഴ്ച റിലീസ് ആയ ‘ഗണ്ഡീരവ’ എന്ന കന്നഡ സിനിമയില്‍ യമുന പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ കമ്പനിയുടമയായ വേണുഗോപാലിനൊപ്പമാണ് യമുന പിടിയിലായത്. ഇവര്‍ക്കൊപ്പം ബ്രോക്കറായ സുരക്ഷിത് എന്നയാളും കുടുങ്ങിയിട്ടുണ്ട്.

“ബംഗളൂരിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ലോഡ്‌ജുകളിലും അനാശാസ്യം നടക്കുന്നതായി ഞങ്ങള്‍ക്ക് സൂചന കിട്ടിയതിനെ തുടര്‍ന്ന് ഞങ്ങള്‍ ഈ സ്ഥലങ്ങളെല്ലാം നിരീക്ഷിച്ച് വരികയായിരുന്നു. ചില സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് തുടര്‍ന്ന് പൊലീസിന് മനസിലായി. ഇവരെ കുടുക്കാനായി ഇക്കഴിഞ്ഞ ദിവസം ഞങ്ങള്‍ ഹോട്ടലുകളിലും ലോഡ്ജുകളിലും റെയ്ഡ് നടത്തി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്ന് യമുനയടക്കം ഒമ്പത് പേരെയാണ് ഞങ്ങള്‍ പൊക്കിയിരിക്കുന്നത്” - പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ റൂം എടുത്തിരിക്കുന്നത് എന്നാണ് ഹോട്ടല്‍ റെക്കോര്‍ഡുകളില്‍ യമുനയും വേണുഗോപാലും എഴുതിവച്ചിരിക്കുന്നത്. ഈ ഹോട്ടലില്‍ ഇവര്‍ ഒരു ദിവസമാണ് താമസിച്ചത്. ഇതിനായി ഹോട്ടല്‍ റൂം വാടകയായി 26,000 രൂപയും ഇവര്‍ നല്‍കിയിരുന്നു.

പ്രമുഖ കന്നഡ നടന്‍ രവിചന്ദ്രന്റെ ജോടിയായി ‘ചിന്ന’ എന്ന സിനിമയില്‍ യമുന നായികയായി അഭിനയിച്ചിട്ടുണ്ട്. പ്രമുഖ കന്നഡ താരമായ ആയ ശിവരാജ് കുമാര്‍ക്കൊപ്പവും യമുന അഭിനയിച്ചിട്ടുണ്ട്. കന്നഡ കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും യമുന സജീവമാണ്. അവസാനമായി അഭിനയിച്ച സിനിമ റിലീസായ അന്നുരാത്രി തന്നെയാണ് യമുന അനാശാസ്യക്കുറ്റത്തിന് അറസ്റ്റിലായത് എന്നത് ശ്രദ്ധേയമാണ്.

വെബ്ദുനിയ വായിക്കുക