അനന്യ മലയാളത്തിലെയും തമിഴിലെയും ഏറ്റവും പ്രതീക്ഷയുണര്‍ത്തിയ യുവതാരമാണ്. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും മികച്ച ചില കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ അനന്യയ്ക്ക് കഴിഞ്ഞു. മലയാളത്തില്‍ ശിക്കാര്‍, സീനിയേഴ്സ്, ഡോക്ടര്‍ ലവ്, മാസ്റ്റേഴ്സ് തുടങ്ങിയ സിനിമകള്‍. തമിഴില്‍ നാടോടികള്‍, എങ്കേയും എപ്പോതും, സീഡന്‍ തുടങ്ങിയ ചിത്രങ്ങള്‍. അനന്യ വളരെപ്പെട്ടെന്നുതന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയായി മാറി.
എന്നാല്‍ സമീപകാലത്ത് അനന്യയുടെ വ്യക്തിജീവിതം ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവച്ചു. അനന്യയുടെ വിവാഹനിശ്ചയമാണ് വലിയ ചര്‍ച്ചാ വിഷയമായി മാറിയത്. ആഞ്ജനേയന്‍ എന്ന വ്യവസായിയുമായുള്ള അനന്യയുടെ വിവാഹ നിശ്ചയം സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ വിവാദത്തീ കൊളുത്തി. ആഞ്ജനേയന്‍ മുമ്പ് വിവാഹിതനാണെന്നതായിരുന്നു പ്രധാന വിവാദവിഷയം.
തുടര്‍ന്ന് ആഞ്ജനേയനെതിരെ അനന്യയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയെന്നും വിവാഹത്തില്‍ നിന്ന് പിന്തിരിയാന്‍ അനന്യയുടെ കുടുംബം തീരുമാനിച്ചെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം അനന്യ നിഷേധിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ലഭിച്ച റിപ്പോര്‍ട്ടില്‍, അനന്യയും ഈ വിവാഹത്തില്‍ നിന്ന് പിന്തിരിയാന്‍ തീരുമാനിച്ചതായായിരുന്നു വിവരം.
എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍, അനന്യയും ആഞ്ജനേയനും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി എന്നാണ്. ഒരു പ്രമുഖ മലയാളം വെബ്‌സൈറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. വിവാഹത്തില്‍ നിന്ന് വീട്ടുകാര്‍ പിന്‍വാങ്ങിയതില്‍ പ്രതിഷേധിച്ച് അനന്യ ആഞ്ജനേയനൊപ്പം പോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ആഞ്ജനേയന്‍റെ വീട്ടില്‍ നിന്നാണ് അനന്യ ഇപ്പോള്‍ സിനിമാ ലൊക്കേഷനില്‍ എത്തുന്നത് എന്നാണ് വിവരം. അനന്യ ആഞ്ജനേയനൊപ്പം പോയ കാര്യം അച്ഛന്‍ ഗോപാലകൃഷ്‌ണന്‍ നായര്‍ സമ്മതിച്ചതായും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.