'അഡ്വഞ്ചർ ഓഫ് ഓമനക്കുട്ട'ന്റെ ട്രെയിലർ പുറത്തിറങ്ങി

ഞായര്‍, 7 മെയ് 2017 (16:20 IST)
ആസിഫലിയെ നായകനാക്കി നവാഗതനായ റോഹിത് വി എസ് സംവിധാനം ചെയ്യുന്ന 'അഡ്വഞ്ചർ ഓഫ് ഓമനക്കുട്ട'ന്‍റെ ഒഫീഷ്യൽ ട്രൈലർ ഇറങ്ങി. ഭാവന, അജു വർഗീസ്, സ്രിന്ത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
 
വ്യത്യസ്ത സ്വഭാവക്കാരായ ഒരു യുവാവിന്‍റെയും യുവതിയുടെയും ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. ആസിഫ് അലിയും ഭാവനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഫോർ എം എന്‍റർപ്രൈസസിന്‍റെ ബാനറിൽ ആന്‍റണി ബിനേയ്, ബിജു പുളിക്കൽ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്‍റെ കഥ റോഹിത് തന്നെയാണ് തയാറാക്കിയത്. 

വെബ്ദുനിയ വായിക്കുക