ചതുരങ്ങളില്‍ വിശ്വസിക്കാന്‍ തയ്യാറാണോ ? അറിഞ്ഞോളൂ... ഭാരം കുറയ്ക്കാന്‍ അതു മാത്രം മതി !

Webdunia
ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (16:15 IST)
ഭാരം കുറയ്ക്കാനുള്ള ധാരാളം മാര്‍ഗ്ഗങ്ങളുണ്ടെന്നാണ് പരസ്യങ്ങള്‍ പറയുന്നത്. എന്നാല്‍, ഭാരം കുറയ്ക്കണമെന്ന വിചാരത്തോടെ ഇറങ്ങിയാല്‍ പരസ്യം വെറും പരസ്യം മാത്രമാണെന്നും കീശ കാലിയാവാന്‍ മറ്റൊന്നും വേണ്ടെന്നും സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സിലാവും.
 
എങ്ങനെ പൊണ്ണത്തടിയും ഭാരവും കുറയ്ക്കുമെന്ന് ചിന്തിക്കുന്നവരെ ഫെംഗ്ഷൂയി പൂര്‍ണമായും കൈവിടില്ല. ഉപബോധ മനസ്സിനെ സ്വാധീനിക്കുന്ന ഫെംഗ്ഷൂയി നിങ്ങളുടെ ഭക്ഷണ ശീലങ്ങളെ നിയന്ത്രിക്കുന്നതിന് പര്യാപ്തമാണ്.
 
ഭാരം കുറയാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചതുരങ്ങളില്‍ വിശ്വസിക്കുകയാണ് വേണ്ടത്. ചതുരത്തിലുള്ള പാത്രങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന് ഉപയോഗിക്കുന്നതും ചതുരാകൃതിയിലുള്ള വിഭവങ്ങള്‍ കഴിക്കുന്നതും സംതൃപ്തി നല്‍കും. എന്നാല്‍, വൃത്താകൃതിയില്‍ ഉള്ളവ ഭക്ഷണത്തിനോടുള്ള ഔത്സുക്യം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.
 
ചുവരില്‍, നിങ്ങളുടെ സീറ്റിനെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ഒരു നിലക്കണ്ണാടി വയ്ക്കുന്നത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചും അതിന്റെ അളവിനെ കുറിച്ചുമുള്ള യാഥാര്‍ത്ഥ്യബോധം നല്‍കും. അതേപോലെ, ഒരു ക്ലോക്ക് ഭക്ഷണ മേശയ്ക്ക് അടുത്ത് സ്ഥാപിക്കുന്നതും പ്രയോജനം ചെയ്യും. സാവധാനം ആസ്വദിച്ച് വളരെ കുറച്ച് ഭക്ഷണം അകത്താക്കാന്‍ ക്ലോക്കും ഒരു കൈ സഹായിക്കും.
 
ഭക്ഷണ മുറിക്ക് ഭൂമിതത്വത്തെ ദ്യോതിപ്പിക്കുന്ന ബ്രൌണ്‍ പോലെയുള്ള നിറങ്ങള്‍ നല്‍കുന്നതും ഭക്ഷണം നിയന്ത്രിക്കുന്നതിന് സഹായകമാവും. ഇളം നിറങ്ങള്‍ നിങ്ങളുടെ വിശപ്പ് വര്‍ദ്ധിപ്പിച്ചേക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article