എന്താണ് ക്വാ നമ്പര്‍ ? അതിലൂടെ ഭാഗ്യ ദിശകള്‍ കണക്കാക്കാന്‍ കഴിയുമോ ?

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (17:31 IST)
ഫെംഗ്ഷൂയി ശാസ്ത്ര വിധി അനുസരിച്ച് സ്ത്രീകള്‍ക്കും പുരുഷന്‍ മാര്‍ക്കും ഭാഗ്യ ദിശകളുണ്ട്. നിങ്ങളുടെ ജോലി, ഉറക്കം, തുടങ്ങി മിക്ക കാര്യങ്ങള്‍ക്കും ഈ ദിശകള്‍ പിന്തുടരുന്നത് അഭികാമ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഭാഗ്യ ദിശകള്‍ ഓരോത്തരുടെയും ക്വാ നമ്പര്‍ അനുസരിച്ചാണ് കണക്കാക്കുക. 
 
നിങ്ങളുടെ ക്വാ നമ്പര്‍ അറിയാന്‍ വളരെ ലളിതമായ ഒരു മാര്‍ഗ്ഗമുണ്ട്. നിങ്ങള്‍ ജനിച്ച വര്‍ഷത്തിന്‍റെ അവസാനത്തെ രണ്ട് അക്കങ്ങള്‍ എടുക്കുക. ഇവരണ്ടും കൂട്ടുക. ഫലം രണ്ടക്കമുള്ള സംഖ്യയാണെങ്കില്‍ വീണ്ടും പരസ്പരം കൂട്ടി ഒറ്റ സംഖ്യയാക്കണം.
 
ഇനി നിങ്ങള്‍ പുരുഷനോ സ്ത്രീയോ എന്നുള്ളതാണ് പരിഗണിക്കേണ്ടത്. പുരുഷനാണെങ്കില്‍ കൂട്ടിക്കിട്ടുന്ന സംഖ്യ പത്തില്‍ നിന്ന് കുറയ്ക്കുമ്പോള്‍ ലഭിക്കുന്നതായിരിക്കും നിങ്ങളുടെ ക്വാ നമ്പര്‍. സ്ത്രീയാണെങ്കില്‍ കൂട്ടിക്കിട്ടുന്ന ഒറ്റ സംഖ്യയോട് അഞ്ച് കൂട്ടുമ്പോള്‍ ലഭിക്കുന്നതായിരിക്കും ക്വാ നമ്പര്‍.
 
ഉദാഹരണത്തിന്, 1966 ല്‍ ജനിച്ച പുരുഷന്‍റെ ക്വാ നമ്പര്‍ ഇങ്ങനെ കണ്ടെത്താം. അവസാനത്തെ അക്കങ്ങളായ ആറും ആറും കൂട്ടിയാല്‍ 12 ലഭിക്കും. ഇത് വീണ്ടും പരസ്പരം കൂട്ടിയാല്‍ ലഭിക്കുന്ന സംഖ്യ 3 ആണ്. ഇത് പത്തില്‍ നിന്ന് കുറച്ചാല്‍ (10-3) ലഭിക്കുന്ന ഏഴ് ആയിരിക്കും ക്വാ നമ്പര്‍.
 
ഈ വര്‍ഷത്തില്‍ ജനിച്ച സ്ത്രീയുടെ ക്വാ നമ്പര്‍ അവസാനം കൂട്ടിക്കിട്ടുന്ന മൂന്നിനൊപ്പം അഞ്ച് കൂട്ടിയാല്‍ (3+5) കിട്ടുന്ന എട്ട് എന്ന സംഖ്യയായിരിക്കും. ക്വാ നമ്പര്‍ ഒന്ന് ആണെങ്കില്‍ തെക്ക് കിഴക്ക് ദിശ വിജയം നല്‍കും. കിഴക്ക് ആരോഗ്യത്തിന്‍റെയും തെക്ക് ബന്ധുത്വത്തിന്‍റെയും വടക്ക് വ്യക്തി വികസനത്തിന്‍റെയും ദിശയായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article