തലൈവര്‍ മോഡിക്ക് ആശംസയര്‍പ്പിച്ചു
പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ ഉജ്ജ്വല വിജയത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആശംസയര്‍പ്പിച്ചു. ട്വിറ്ററിലൂടെയാണ് സൂപ്പര്‍ താരം രജനി ബിജെപിയുടെ ചരിത്ര വിജയത്തിനും മോഡിക്കും ആശംസയര്‍പ്പിച്ചത്.
തമിഴ്നാട്ടില്‍ ചരിത്ര വിജയം കൈവരിച്ച എഐഎഡിഎംകെ അധ്യക്ഷ ജയലളിതയെയും രജനി ട്വിറ്ററിലൂടെ ആശംസയര്‍പ്പിച്ചു.