കെപിസിസി പ്രസിഡന്റായി നിയമിതനായ വി എം സുധീരന് തന്റെ പൂര്‍ണ പിന്തുണയുമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുധീരന്റെ വരവ് പാര്‍ട്ടിക്ക് പുതിയ ഊര്‍ജം പകരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസിയുടെ ചുമതല വഹിച്ചിരുന്ന രമേശ് ചെന്നിത്തലയും ഹൈക്കമാഡിനോട് ശിപാര്‍ശ ചെയ്തിരുന്നത് ജി കാര്‍ത്തികേയന്റെ പേരാണ്.
അതേസമയം കെപിസിസി പ്രസിഡന്റായി സുധീരനെ നിയമിച്ച ഹൈക്കമാന്‍ഡ് തീരുമാനം ഏറ്റവും ഉചിതമാണെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന് വ്യക്തമാക്കി. സുധീരന് എല്ലാ ആശംസകളും നേരുന്നതായും കാര്‍ത്തികേയന്‍ പറഞ്ഞു.
ഗ്രൂപ്പ് മാനേജര്‍മാരുടെ ഗൂഢാലോചനയല്ല, പ്രവര്‍ത്തകരുടെ വികാരമാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചതെന്ന് വി ടി ബല്‍റാം എംഎല്‍എ പറഞ്ഞു.