മോഡിയും രാഹുലും കോളേജുകളില്‍ നിന്നും യുവാക്കളെ ഇറക്കുന്നു

ചൊവ്വ, 25 ഫെബ്രുവരി 2014 (10:56 IST)
PTI
രാഷ്ട്രീയവും യുവാക്കളും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നതായി പലരും അഭിപ്രായപ്പെട്ടിരുന്നു. അതിനെ കുറച്ചെങ്കിലും അപവാദമായത് കെ‌ജ്രിവാളിന്റെ ന്യൂജനറേഷന്‍ പാര്‍ട്ടിയാണ്.

എന്നാല്‍ പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് രാജ്യത്തെ പ്രമുഖ ബിസിനസ്, ഐടി വിദ്യാഭ്യാസ സ്ഥാപനങ്ങളീലെ മിടുക്കര്‍ രാഷ്ട്രീയനേതാക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ എത്തുന്നുവെന്നാണ്.

നരേന്ദ്രമോഡി, രാഹുല്‍ ഗാന്ധി തുടങ്ങിയവരാണത്രെ ഈ മിടുക്കരുടെ കഴിവുകള്‍ തങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നതത്രെ.

പ്രചാരണത്തിനായി മിടുക്കരുടെ സംഘം- അടുത്തപേജ്



PRO
ഐഐടി ഖരഗ്‌പുരയില്‍നിന്നും ഐഐ‌എം കൊല്‍ക്കത്തയില്‍നിന്നുമുള്ള മിടുക്കരെ ഉള്‍പ്പെടുത്തി മോഡിയും രാഹുലും ഇലക്ഷന്‍ ക്യാപെയ്ന്‍ ടീം രൂപീകരിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഐഐടി ഖരഗ്‌പുരയിലെ 17 വിദ്യാര്‍ഥികള്‍ ഇപ്പോള്‍ തന്നെ മോഡിയുടെ സിറ്റിസണ്‍ ഫോറ് അക്കൌണ്ടബിള്‍ ഗവേണ്‍ന്‍സ് പദ്ധതിയില്‍ പങ്കാളികളാണത്രെ.

മോഡിയുടെ ‘ചായ് പി ചര്‍ച്ച‘ ക്യാമ്പെ‌യ്നും ചുക്കാന്‍ പിടിക്കുന്നതും എംടെക്ക്, ബിടെക്ക് ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികളാണത്രെ.

ഈ ട്രെന്‍ഡിനു പിറകിലും അരവിന്ദ് കെ‌ജ്‌രിവാള്‍- അടുത്തപേജ്

PTI
പക്ഷേ ഈ ട്രെന്‍ഡിനു പിറകിലും അരവിന്ദ് കെ‌ജ്‌രിവാളാണത്രെ. ഖരഗ്‌പുര ഐഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിഭാഗത്തിലെ പൂര്‍വ വിദ്യാര്‍ഥിയായ കെ‌ജ്‌രിവാളിനായി ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഫേസ്‌ബുക്ക് ഫാന്‍ പേജുകള്‍ രൂപീകരിച്ച് പ്രചാരന നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക