തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉമ്മന്‍‌ചാണ്ടി.നെറ്റ്

ബുധന്‍, 19 മാര്‍ച്ച് 2014 (11:46 IST)
PRO
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ പുതിയ വെബ്സൈറ്റ്.

ഇടതുപക്ഷത്തിനെതിരെയും ബിജെപിക്കെതിരെയും കടുത്തവിമര്‍ശനവും യുപി‌എയുടെയും യുഡി‌എഫിന്റെയും നേട്ടങ്ങളും നിറച്ചാണ് ഇലക്ഷന്‍ വെബ്സൈറ്റ് പുറത്തിറങ്ങിയത്.

വാഗ്ദാ‍നങ്ങളും മനോഹരമായ സ്ലൈഡുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്.കൂടാതെ സര്‍ക്കാര്‍ വെബ്സൈറ്റിലേക്കുള്ള ലിങ്കും ഈ വെബ്സൈറ്റ് ഹോം പേജിലുണ്ട്.

പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ സര്‍ക്കാര്‍, ഔദ്യോഗിക സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ വിലക്കുണ്ട്. ഇത് മറികടക്കാനാണ് സ്വന്തം വെബ്സൈറ്റുമായി രംഗത്തുവന്നത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡി‌എഫ് സ്ഥാനാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പെടുന്ന ലിങ്കും സൈറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക