തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

ബുധന്‍, 27 മെയ് 2009 (13:14 IST)
സംസ്ഥാനത്തെ 11 ജില്ലകളിലായി 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കും. കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.

കാസര്‍കോട്‌ മംഗല്‍പാടി പഞ്ചായത്തിലെ ആറാം വാര്‍ഡിലേക്കും കളളാര്‍ പഞ്ചായത്തിലെ ഏഴാം വര്‍ഡിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌.

പാലക്കാട്‌ ജില്ലയിലെ രണ്ട്‌ വാര്‍ഡുകളിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌. കുമരം പുത്തൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡായ ചുങ്കം, കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിലാണ്‌ ഇന്ന് ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്.

വെബ്ദുനിയ വായിക്കുക