ഭക്ഷണ മേശയില്‍ വൈവിധ്യമൊരുക്കാന്‍ ഒരു വടക്കേ ഇന്ത്യന്‍ വിഭവം. മധുരത്തിലും രുചിയിലും ഇവന്‍ മുമ്പന്‍. സ്വീറ്റ് ഡോക്‍ല എന്ന് പേര്. പരീക്ഷിച്ചോളൂ...
ചേര്‍ക്കേണ്ട ഇനങ്ങള്‍
ഇഡ്ഡലിമാവ് 1 ഗ്ലാസ് കടലമാവ് 1 ഗ്ലാസ് കണ്ടന്‍സ്ഡ് മില്‍ക്ക് 1/2 ടിന്‍ ബേക്കിംഗ് സോഡ 1/2 ടീസ്പൂണ്‍ ഈന്തപ്പഴം 4 അണ്ടിപ്പരിപ്പ് 5 ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം
ഈന്തപ്പഴം കുരു കളഞ്ഞ് ചെറുതായി അരിയുക. അണ്ടിപ്പരിപ്പും ചെറുതായി അരിയുക. ഇഡ്ഡലിമാവില്‍ കടലമാവ്, ബേക്കിംഗ് സോഡാ, കണ്ടന്‍സ്ഡ് മില്‍ക്ക്, ഈന്തപ്പഴം, അണ്ടിപ്പരിപ്പ് ഇവ അരിഞ്ഞത് പാകത്തിന് ഉപ്പ് ഇവ ചേര്‍ത്തിളക്കുക. അയവപോരെങ്കില്‍ അല്‍പ്പം പാലുകൂടി ചേര്‍ക്കുക. പിന്നീട് ഒരു കുഴിയുള്ള പ്ലേറ്റില്‍ കോരിയൊഴിച്ച് വേവിക്കുക. മധുരം പോരാന്നുണ്ടെങ്കില്‍ കുറച്ചു പഞ്ചസാര കൂടി ചേര്‍ക്കാം. അത് കഷ്ണങ്ങളാക്കി വിളമ്പുക.