2006 ലെ നൃത്തദിനം

2006 ഏപ്രില്‍ 29ന് അന്തര്‍ദേശീയ നൃത്ത ദിനം. യുനെസ്കോയുടെ കീഴിലുള്ള സി.ഐ.ഡി എന്ന അന്തര്‍ദേശീയ നൃത്ത കൗണ്‍സിലിന്‍റെ നേതൃത്വത്തിലാണ് ലോകമെമ്പാടും നൃത്തദിനം കൊണ്ടാടുന്നത്.

ഇത്തവണ പ്രാഥമിക വിദ്യാഭ്യാസത്തിനാണ് നൃത്തദിനം ഊന്നല്‍ കൊടുക്കുന്നത്. പ്രൈമറി സ്കൂള്‍ കുട്ടികളില്‍ നൃത്തത്തോട് അഭിനിവേശമുണ്ടാക്കുകയാണ് ലക്ഷ്യം.

കുട്ടികള്‍ക്ക് അന്ന് നൃത്തമാടാം. നൃത്തത്തെക്കുറിച്ച് പ്രസംഗിക്കാം. നൃത്തപ്പാട്ടുകള്‍ പാടാം, നൃത്തത്തിന്‍റെ പടം വരയ്ക്കാം, നൃത്തത്തിന്‍റെ ഫോട്ടോകള്‍, കാര്‍ഡുകള്‍, പെയിന്‍റിംഗുകള്‍ ശേഖരിക്കാം, പ്രദര്‍ശിപ്പിക്കാം.

പാശ്ഛാത്യനാടുകളില്‍ മാതൃദിനത്തോളം പ്രാധാന്യം നൃത്ത ദിനത്തിനും ഉണ്ടാക്കിയെടുക്കുകയാണ് കണ്‍സിലിന്‍റെ ലക്ഷ്യം. എന്നാല്‍ ഭാരതം - പ്രത്യേകിച്ച് - കേരളം ഈ നേട്ടം എന്നേ കൈവരിച്ചു കഴിഞ്ഞു.

കേരളത്തിലെ കുട്ടികള്‍ മേല്പറഞ്ഞതും അതില്‍ കൂടുതലും ചെയ്യുന്നു. സ്കൂള്‍ കലോത്സവത്തില്‍ അവര്‍ സജീവമായി പങ്കെടുക്കുന്നു.

അവര്‍ക്ക് അറിയാത്തത് ഒന്നു മാത്രം. ഏപ്രില്‍ 29ന് അന്തര്‍ദേശീയ നൃത്തദിനമാണ് എന്ന കാര്യം.

വെബ്ദുനിയ വായിക്കുക