ശങ്കരപ്പിള്ളയ് ക്കു വയസ്സാകുന്നില്ല

WDWD
അരങ്ങിനെ പ്രണയിച്ച ജി ശങ്കരപ്പിള്ളയുടെ വേര്‍പാടിന് ജനുവരി ഒന്നിന് 19 വയസ്സ്.1989 ജനുവരി 1 ന് ആയിരുന്നു അദ്ദേഹത്തിന്‍റെ മരണം

മലയാളത്തില്‍ നാടകം പ്രചരണോപാധിയായി ഉപയോഗിച്ചു കൊണ്ടിരുന്ന കാലത്ത് അരങ്ങിന്‍റെ വലിയ സാദ്ധ്യതയെപ്പറ്റി ആലോചിച്ചു എന്നതാണ് ജി ശങ്കരപ്പിള്ളയെ വ്യത്യസ്തനാക്കുന്നത്.

സി ജെ തോമസും ശ്രീകണ്ഠന്‍ന്‍ നായരും തുടങ്ങിയ , മാറ്റങ്ങളുടെ കാലത്തെ കൂടുതല്‍ പരീക്ഷണങ്ങളിലേക്ക് ആക്കിത്തീര്‍ത്തു ശങ്കരപ്പിള്ള.

തനതു നാടക വേദിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എം ഗോവിന്ദന്‍റെ നേതൃത്വത്തില്‍ ശാസ്താം കോട്ടയിലെ നാടക കളരിയില്‍ ഉരുത്തിരിഞ്ഞു വന്ന കാലം മുതല്‍ ശങ്കരപ്പിള്ള തന്‍റെ സര്‍ഗ്ഗ സാന്നിദ്ധ്യം കൊണ്ട് അതില്‍ പങ്കാളിയായിരുന്നു.

കറുത്തദൈവത്തെ തേടി ,ബന്ദി രക്ഷാപുരുഷന്‍, കഴുകന്‍ മാര്‍ , അഭയാര്‍ത്ഥികള്‍ എന്നീ പരീക്ഷണ നാടകങ്ങളിലൂടെ ശങ്കരപ്പിള്ള മലയാള നാടക വേദിയെ എഴുത്തിലൂടെ സമ്പന്നമാക്കി.

നാടക കൃത്തെന്നതില്‍ ഉപരിയായി മലയാള നാടകത്തെക്കുറിച്ച് എഴുതിയ പ്രധാന ചരിത്ര പുസ്തകത്തിന്‍റെ ഉടമ എന്ന നിലയിലും ശങ്കരപ്പിള്ളയുടെ എഴുത്ത് നാടകത്തിന്‍റെ ഭാഗമായി.

കുട്ടികളുടെ നാടക വേദി എന്ന ആശയം ചര്‍ച്ചയില്‍ കൊണ്ടുവന്നത് ശങ്കരപ്പിളയുടെ നേതൃത്വത്തില്‍ ആയിരുന്നു.

1970 ല്‍ വെഞ്ഞാറും മൂട്ടില്‍ രംഗ പ്രഭാത് എന്ന കുട്ടികളുടെ നാടക വേദിക്ക് ശങ്കരപ്പിള്ള തുടക്കം കുറിച്ചു.



നാടക പഠിതാക്കളെ ലക്ഷ്യം വച്ച് മലയാളത്തില്‍ സ് കൂള്‍ ഓഫ് ഡ്രാമ എന്ന സ്വപ്നത്തിന്‍റെ തുടക്കം കുറിച്ചതു ശങ്കരപ്പിള്ള ആയിരുന്നു..

കാലിക്കറ്റ് യൂണിവേഴ് സിറ്റിയുടെ കീഴില്‍ തുടങ്ങിയ സ്കൂള്‍ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക് ടറായിരുന്ന ശങ്കരപ്പിള്ളയോട് ആ സ്ഥപനം അവസാന കാലത്ത് നീതി ചെയ്തില്ല.

സ്ഥാപനത്തില്‍ ഉണ്ടായ അസ്വാരസ്യം മൂലം ശങ്കരപ്പിള്ള സ്കൂള്‍ ഓഫ് ഡ്രാമ വിട്ടു.

1989 ജനുവരി ഒന്നിന് മരിക്കുമ്പോള്‍ കോട്ടയം ഗാന്ധി സര്‍വ്വകലാശാലയിലെ സ് കൂള്‍ ഓഫ് ലെറ്റേഴ്സിന്‍റെ സ്ഥാപക ഡയറക്ടറായിരുന്നു.

കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായും ശങ്കരപ്പിള്ള പ്രവര്‍ത്തിച്ചിട്ടുണ്ട്്.

ഗൗരവ പൂവ്വം നാടകത്തെ കാണുന്നവര്‍ക്ക് മലയാളത്തില്‍ എന്നും വഴികാട്ടിയായി ശങ്കരപ്പിള്ള നിലനില്ക്കുന്നു എന്നതാണ് ആജീവിതത്തിന്‍റെ പ്രസക്തി.

പുരസ്കാരങ്ങള്‍ ശങ്കരപ്പിള്ളയെ തേടിയെത്തിയിട്ടുണ്ട്.ശങ്കരപ്പിള്ളയുടെ ഓര്‍മ്മ എല്ലാകൊലവും കോട്ടയം മഹാത്മാഗാന്ധിസര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് നാടകാവതരനത്തിലൂടെ നിലനിര്‍ത്തുന്നു..

അരങ്ങിനെ ഗാഡമായി പ്രണയിച്ച ശങ്കരപ്പിള്ളയ്ക്ക് ഓര്‍മ്മകളില്‍ വയസ്സാകുന്നില്ലെന്നു ഇന്നും നാടക സ്നേഹികള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക