കോഴിക്കോട്ടെ കാണാപ്പൊന്ന് കണ്ടിക്ക...

വെള്ളി, 9 മെയ് 2014 (13:26 IST)
കലിയിളക്കി പാഞ്ഞടുക്കുന്ന കടലമ്മയുടെ മുന്നില്‍ കാണപ്പൊന്നു തേടി ഇത്തവണയും മുക്കുവന്മാരെത്തി. കടല്‍ കാണനെത്തുന്ന സഞ്ചാരികളില്‍ നിന്ന് നഷ്ടപ്പെടുന്ന നാണയത്തുട്ടുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമാണ് കാണാപ്പൊന്നെന്ന് പറയുന്നത്.

എല്ലാക്കൊല്ലവും മുക്കുവ കുടികള്‍ പട്ടിണിയിലാകാതിരിക്കാ‍ന്‍ കടല്‍ ക്ഷോഭിച്ചിരിക്കുന്ന സമയത്ത് കോഴിക്കോട്ടെ മുക്കുവന്മാര്‍ ഇവ തിരഞ്ഞ് കടല്‍തീരത്ത് അലഞ്ഞ് നടക്കാറുണ്ട്.  സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ തിരകള്‍ ആഞ്ഞടിക്കുമ്പോള്‍ മണല്‍തിട്ടയാകെ ഇളകിമറിയുന്നു.

ഇതിനിടയില്‍നിന്ന് സ്വര്‍ണാഭരണമടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ ലഭിച്ച മുന്‍ അനുഭവവും ഇവര്‍ക്കുണ്ട്. കടലമ്മ തരുന്ന ഇത്തിരി ഭാഗ്യത്തിനായി കോഴിക്കോട് ബീച്ചില്‍ മാത്രം 100ഓളം പേര്‍ എത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക