കമൽ ഹാസനുമായി സഖ്യം ഉണ്ടാക്കുമെന്ന് രജനീകാന്ത് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ 2021ൽ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായി മത്സരിക്കുകയാണെങ്കിൽ ആരായിരിക്കും മുഖ്യമന്ത്രി എന്നതിനെയെല്ലാം പറ്റി അന്തിമ തീരുമാനങ്ങളിൽ എത്തിയിട്ടില്ലെന്നും രജനീകാന്ത് പറഞ്ഞു. ഇക്കാര്യങ്ങൾ പുതിയ പാർട്ടി പ്രഖ്യാപിച്ചതിന് ശേഷം പ്രവർത്തകരുമായി ചർച്ച ചെയ്തായിരിക്കും തീരുമാനിക്കുകയെന്നും രജനീകാന്ത് പറഞ്ഞു.