ചൂട് കടുക്കും, ഉറക്കം കുറയും: ചൂട് കാരണമുള്ള മരണനിരക്ക് ഭാവിയിൽ ആറ് മടങ്ങ് വർധിക്കുമെന്ന് പഠനം

ബുധന്‍, 10 ഓഗസ്റ്റ് 2022 (17:24 IST)
കാലാവസ്ഥാവ്യതിയാനം മൂലമുള്ള മരണനിരക്ക് ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ആറ് മടങ്ങായി വർധിച്ചേക്കാമെന്ന് പഠനം. ദ ലാൻസെറ്റ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രാത്രിയിലെ അന്തരീക്ഷത്തിലെ ചൂടിലുണ്ടാകുന്ന വർധനവ് ഉറക്കത്തിന്റെ സാധാരണ ശരീരശാസ്ത്രത്തെ തന്നെ തടസ്സപ്പെടുത്തിയേക്കാമെന്നാണ് യുഎസിലെ നോർത്ത് കരോലിന സർവകലാശാലയിലെ ഗവേഷകർ പറയുന്നത്. 
 
ഉറക്കകുറവ് രോഗപ്രതിരോധ സംവിധാനത്തെ തന്നെ തകരാറിലാക്കുകയും ഹൃദയസംബന്ധമായ അസുഖങ്ങൾ,വിട്ടുമാറാത്ത രോഗങ്ങൾ,മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. കിഴക്കൻ ഏഷ്യയിലെ 28 നഗരങ്ങളിൽ രാത്രിയിലെ ശരാശരി താപനില 2090ഓടെ 20.4 ഡിഗ്രി സെൽഷ്യസിൽ നിന്ന് 39.7 ഡിഗ്രി സെൽഷ്യസായി മാറുമെന്നാണ് പഠനങ്ങൾ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍