കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചതെന്നാണ് പ്രോസിക്യൂഷൻ പക്ഷം. വിചാരണ ഉടൻ തന്നെയുണ്ടാകുമെന്നും സൂചനയുണ്ട്. കേസിലെ പ്രതിയും നടനുമായ ദിലീപിനെതിരെ സിനിമാമേഖലയിൽ നിന്നും 50 പേരാണ് സാക്ഷി പറയുക. ഇതിൽ എത്ര പേരെ പൂർണമായും വിശ്വസിക്കാൻ കഴിയുമെന്ന കാര്യത്തിൽ പൊലീസിനു ഇതുവരെ വ്യക്തമായ ധാരണയില്ല.
പതിനൊന്നാം സാക്ഷിയായ മഞ്ജു വാര്യരുടെ മൊഴിയായിരിക്കും നിർണായകം. കേസിൽ ദിലീപിനെതിര മഞ്ജു മൊഴി നൽകിയാൽ അത് കേസ് ബലപ്പെടുത്തും. ദിലീപിനെതിരെ സാക്ഷി പറയാൻ എല്ലാവരും തയ്യാറാകുമോ എന്ന കാര്യവും സംശയമാണ്. ചിലരെങ്കിലും മൊഴിമാറ്റും എന്ന കാര്യം പോലീസിന് ഉറപ്പാണ്. മൊഴി മാറ്റിയാൽ അവര്‍ക്കെതിരെ കേസ് എടുത്തേക്കും എന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്.
സാക്ഷികളായവരിൽ രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ആക്രമിക്കപ്പെട്ട നടി, ബൈജു കൊട്ടാരക്കര, ആലപ്പി അഷറഫ് തുടങ്ങിയവരുടെ മൊഴി ദിലീപിനു എതിരാകുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം, മുകേഷ്, ഗണേഷ്, ധർമജൻ ബോൾഗാട്ടി, സിദ്ദിഖ്, നാദിർഷാ, കാവ്യാ മാധവൻ, അജു വർഗീസ് എന്നിവരുടെ മൊഴികൾ ദിലീപിനു അനുകൂലമായിരിക്കുമെന്നാണ് പ്രചരിക്കുന്നത്.