കര്‍ണ്ണാടിക് സംഗീതത്തിന്റെ ആരാധകന്‍; രാമഭക്തന്‍ - എപിജെ അബ്‌ദുള്‍ കലാം

ചൊവ്വ, 28 ജൂലൈ 2015 (09:46 IST)
പൊഖ്‌റാന്‍ ആണവ പരീക്ഷണത്തിന്റെ നായകനായ, ശാസ്ത്രജ്ഞനായ മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാം ശാസ്ത്രീയ സംഗീതത്തിന്റെ ആരാധകന്‍ ആയിരുന്നു. ശാസ്ത്രീയ സംഗീതത്തില്‍  കര്‍ണ്ണാടിക് സംഗീതത്തോട് ആയിരുന്നു ശാസ്ത്രജ്ഞനായ അദ്ദേഹത്തിന് താല്പര്യം.
 
ശ്രീരാഗം ഇഷ്‌ടപ്പെട്ടിരുന്നു അദ്ദേഹത്തിന്, ത്യാഗരാജന്റെ ശ്രീരാഗത്തിലുള്ള ‘എന്തരോ മഹാനു ഭാവുലു’ ആയിരുന്നു ഏറ്റവും ഇഷ്‌ടം. ത്യാഗരാജനെ പോലെ രാമഭക്തനാണ് താനെന്ന് ഇടയ്ക്കിടെ കലാം പറയുമായിരുന്നു. 
 
സംഗീതത്തോടുള്ള കലാമിന്റെ ഇഷ്‌ടം അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇങ്ങനെ; “കര്‍ണാടിക് സംഗീതം ഒരുപാട് കേള്‍ക്കും. അതെന്റെ മനസ്സിനെയും ആത്മാവിനെയും മൂടും. അപ്പോള്‍ ഞാന്‍ ഒരു പുഷ്‌പമായി വിടരും”.
 
വീണ കേള്‍ക്കാന്‍ ഇഷ്‌ടമായിരുന്ന അദ്ദേഹം വീണ വായിക്കുകയും ചെയ്യുമായിരുന്നു. കര്‍ണ്ണാടിക് സംഗീതം പോലെ ഹിന്ദുസ്ഥാനി സംഗീതവും ഇഷ്‌ടപ്പെട്ടിരുന്ന അദ്ദേഹം കവിതകള്‍ രചിക്കുമായിരുന്നു. അദ്ദേഹത്തിന്റെ പതിനേഴു കവിതകള്‍ ‘യെനുദായ പ്രയാണ’ എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക