സെപ്റ്റംബര്‍ - 5 അധ്യാപക ദിനം.

WD WD
അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.

നമ്മുടെ രാജ്യത്ത് പാശ്ചാത്യവത്കരണവും പാശ്ചാത്യ സാംസ്കാരിക അധിനിവേശവും നമ്മുടെ സാംസ്കാരിക തനിമയെ കാര്‍ന്നു തിന്നുകയാണ്.

സഹസ്രാബ്ദങ്ങളായി ഭാരതീയര്‍ പോറ്റിക്കൊണ്ടുവന്ന മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചിരിക്കുന്നു. അച്ഛനും മക്കളും ഭാര്യയും ഭര്‍ത്താവും അയല്‍ക്കാരും സമൂഹവും ഒക്കെ തമ്മിലുള്ള ബന്ധം പണ്ടത്തെക്കാള്‍ മോശമായിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ അദ്ധ്യാപകര്‍ക്ക് സമൂഹത്തില്‍ ഉണ്ടായിരുന്ന സ്ഥാനം അത്രമേല്‍ കോട്ടം തട്ടാതെ നിലനില്‍ക്കുകയാണ്. അദ്ധ്യാപകരുടെ വിശുദ്ധമായ ജീവിതവൃത്തിയുടെ ബാക്കി പത്രം അദ്ധ്യാപന കാലത്ത് അവരില്‍ നിക്ഷേപിക്കുന്ന സ്നേഹാദരങ്ങളാണ്.

അദ്ധ്യാപകരുടെയും അദ്ധ്യാപകന്‍ എന്ന നിലയില്‍ അറിയപ്പെടുന്നത് ഡോ.എസ്.രാധാകൃഷ്ണന്‍ ആണ്..!


വിവിധരാജ്യങ്ങളിലെ അധ്യാപകദിനം

ഒക്ടോബര്‍ 5 ലോക അദ്ധ്യാപക ദിനം


ലോക അധ്യാപകദിനാചരണം എന്തുകൊണ്ട്?


.

WDWD
പുതിയ തലമുറയുടെ വിദ്യാഭ്യാസം, പരിശീലനം, വലിയൊരു അളവു വരെ അവരെ വളര്‍ത്തിക്കൊണ്ടുവരല്‍ എന്നിവ അധ്യാപകരുടെ ചുമതലയാണ്. ആ നിലയ്ക്ക് ഭാവിലോകത്തിന്‍റെ ശില്പികളാണിവര്‍.

അറിവിനെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക ഘടനയിലേക്ക് ലോകം നീങ്ങുമ്പോള്‍, അധ്യാപകരുടെ പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിക്കുകയാണ്.

പക്ഷെ അധ്യാപകരുടെ പൊതുവേയുള്ള സ്ഥിതി ആശാവഹമല്ല. മിക്കയിടത്തും അധ്യാപകര്‍ക്ക് നല്ല ശമ്പളം കിട്ടുന്നില്ല. അതുകൊണ്ട് മികച്ചയാളുകള്‍ അധ്യാപകവൃത്തിയില്‍ എത്തുന്നില്ല.

ലോകത്തിലെ അഞ്ചു കോടി അധ്യാപകരുടെ മൂന്നിലൊരു ഭാഗത്തിന് അധ്യാപന പരിശീലനം ലഭിച്ചിട്ടില്ല. മറ്റൊരു കൂട്ടം പേര്‍ക്ക് വേണ്ടത്ര നല്ല പരിശീലനം ലഭിച്ചിട്ടില്ല. ചിലരാകട്ടെ താത്പര്യമില്ലാതെ പഠിപ്പിക്കുന്നവരാണുതാനും.

യോഗ്യരല്ലാത്തവര്‍ പഠിപ്പിക്കുന്ന അവസ്ഥ മാറണം എന്നതാണ് ഈ അധ്യാപകദിനം ഓര്‍മ്മിപ്പിക്കുന്ന ആവശ്യം.


അധ്യാപകര്‍ ഭാവിയുടെ ശില്പികള്‍

ഡോ.എസ്. രാധാകൃഷ്ണന്‍ രാഷ്ട്രപതി ആയിയിരിക്കെ അദ്ദേഹത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായിയെത്തിയ സുഹൃത്തുക്കളോട്, പിറന്നാള്‍ ആഘാഷിക്കുന്നതിന് പകരം ആ ദിവസം അധ്യാപക ദിനമായി ആചരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു.

അധ്യാപക വൃത്തിയോട് ഡോ. രാധാകൃഷ്ണനുണ്ടായിരുന്ന സ്നേഹവും ആദരവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

അധ്യാപകനായല്ല അറിയപ്പെടുന്നതെങ്കിലും അധ്യാപനത്തോട് ആത്യഗാധമായ സ്നേഹവും താത്പര്യവും പ്രകടിപ്പിക്കുന്ന വ്യക്തിയാണ് രാഷ്ട്രപതി. എ.പി.ജെ. അബ്ദുള്‍ കലാം.

അധ്യാപകര്‍ മാതൃകാ വ്യക്തികളായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു വിദ്യാര്‍ത്ഥി 25,000 മണിക്കൂര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചെലവിടുന്നു.

അതുകൊണ്ട് പഠിപ്പിക്കാന്‍ കഴിവുള്ളവരും അധ്യാപനം ഇഷ്ടപ്പെടും. സദാചാരബോധം വളര്‍ത്തുകയും ചെയ്യുന്നവരുമാണ്. സ്കൂളുകളില്‍ അധ്യാപകരായി വരേണ്ടത് എന്നദ്ദേഹം അഭിപ്രായപ്പെടുന്ന