സീരിയലിന് കഥയെഴുതുന്ന എച്ചിക്കാനം

സിനിമ, ടെലിവിഷന്‍ പ്രത്യയശാസ്‌ത്രം എന്നിവയില്‍ തന്റെ നിലപാടുകളെ ഈ ഭാഗത്ത് സന്തോഷ് എച്ചിക്കാനം വ്യക്തമാക്കുന്നു. വെബ്‌ദുനിയയുടെ അരുണ്‍ തുളസീദാസ് തടത്തിയ നീണ്ട അഭിമുഖത്തിന്‍റെ മൂന്നാം ഭാഗം.


WD
അരുണ്‍ തുളസീദാസ് - കഥാലോകത്ത് നിന്ന് സീരിയല്‍ സിനിമാരംഗത്ത് ചുവടുമാറിയതിനെ പറ്റിയും അവിടെയുണ്ടായ ചില അനുഭവങ്ങളെ ക്കുറിച്ചും താങ്കള്‍ പ്രതികരിച്ചു കണ്ടിരുന്നു. ഇത്തരത്തിലുള്ള ഒരു ചുവടുമാറ്റത്തെ താങ്കള്‍ എങ്ങനെ വിശകലനം ചെയ്യുന്നു?

സന്തോഷ് എച്ചിക്കാനം - സാഹിത്യലോകത്തെ എഴുത്തുകാരെ അത്തരത്തില്‍ വിലയിരുത്താനാവില്ല, ടോള്‍സ്റ്റോയിയെ വിപ്ല്വത്തിന്‍റെ ശുക്ര നക്ഷത്രമെന്നാണ് ലെനിനെ പോലുള്ളവര്‍ വീശേപ്പിച്ചിരുന്നത്. റഷ്യന്‍ വിപ്ലവും തന്നെ കൊണ്ടുപോയത് ഒരു പക്ഷേ ടോള്‍സ്റ്റോയിയുടെ കൃതികള്‍ ആകാം. പക്ഷേ ടോള്‍സ്റ്റോയി വലത്പക്ഷക്കരനായിരുന്നു ബോര്‍ഹെസിനെ പോലുള്ളവരും അവസാനകാലത്ത് വലത് പക്ഷത്തേക്ക് ചേക്കേറുകയായിരുന്നു. അങ്ങനെ പലതലങ്ങളിലും ഇതുപോലുള്ള ചുവടുമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എഴുത്തുകാരനെ ആ രീതിയില്‍ നോക്കെണ്ട കാര്യമില്ല.എഴുത്തുകാരന്റെ എഴുത്ത് മാത്രം നോക്കുക, അതിന് പ്രതിബദ്ധതയുണ്ടോയെന്ന് നോക്കുക. ബാക്കി നോക്കേണ്ട കാര്യമില്ല. മറ്റുള്ളവരെപ്പോലെ തന്നെ പ്രശ്നങ്ങളുള്ളവരാണ് എഴുത്തുകാര്‍. വ്യക്തി ജീവിതം എടുത്തു കഴിഞ്ഞാല്‍ ചിലപ്പോള്‍ നമുക്ക് എഴുത്തുകാരനെ അംഗീകരിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. പക്ഷേ കൃതി മറ്റൊന്നാകുന്നു. ഒരു തലനാരിഴയുടെ വ്യത്യാസമാ‍ണ് ഈ രണ്ടു ജീവിതങ്ങള്‍ തമ്മിലുള്ളത്.

അരുണ്‍ തുളസീദാസ് - താങ്കള്‍ ഇപ്പോള്‍ പറയുന്ന ഒരു സംഘര്‍ഷം ഉണ്ടല്ലോ നിസഹായതയുടെ വല്ലാത്ത ഒരു നിലവിളി അത് താങ്കളുടെ കഥകളിലും മുഴങ്ങിക്കേള്‍ക്കുന്നു ഇത്തരത്തില്‍ ഒരു നിസഹായത എച്ചിക്കാനം എന്ന വ്യക്തിയെ വല്ലാതെ അസ്വസ്ഥനാക്കുണ്ടോ?

സന്തോഷ് എച്ചിക്കാനം - തീര്‍ച്ചയായും, പണ്ട് ഉണ്ടായിരുന്ന ഏതു എഴുത്തുകാരെക്കാളും കൂടുതല്‍ അസ്വസ്ഥരാണ് പുതിയ തലുമുറയിലെ എഴുത്തുകാരെന്ന് തോന്നുന്നു. കാരണം പണ്ട് നമ്മുടെ കഥകള്‍ വായിച്ചുകൊണ്ടും പ്രതികരികരിച്ചുകൊണ്ടും ഒരു കൂട്ടം നമ്മുടെ പിറകിലുണ്ടായിരുന്നു കാരണം ഒരു പ്രത്യയശാസ്ത്രത്തിന്റെയും വിശ്വാസ്യതയുടെയും ഒക്കെ അന്നുണ്ടായിരുന്നു. ഇന്ന് ആള്‍ക്കൂട്ടത്തിന്റേയും പ്രത്യയശാസ്‌ത്രത്തിന്റെയും പിന്തുണയില്ലാതെ എഴുത്തുകാരന്‍ ഒറ്റപ്പെടേണ്ടി വരുന്നു ഈ ഒറ്റപ്പെടല്‍ തന്നെയാണല്ലോ നിസഹായത. ആ നിസഹായത എഴുത്തുകാരന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു.

WD
അരുണ്‍ തുളസീദാസ് - താങ്കള്‍ പറഞ്ഞു വരുന്നത് എച്ചിക്കാനം എന്ന എഴുത്തുകാരന്‍ പ്രത്യയശാസത്ര പ്രതിബദ്ധതകള്‍ ഒന്നുമില്ലായെന്നാണോ, മലയാള ചെറുകഥാലോകത്ത് ഈ ബാധ്യതകള്‍ ഇല്ലാതെയാണോ താങ്കള്‍ നിലനില്‍ക്കുന്നത്?

സന്തോഷ് എച്ചിക്കാനം - എന്റെ പ്രത്യയശാസ്ത്രം മനുഷ്യത്വമാണ്. വിശാലമായ അര്‍ത്ഥത്തിലുള്ള മനുഷ്യത്വം. എന്നാല്‍ മതവര്‍ഗീയത പോലുള്ളവയാണ് ഇന്ന് അതിശക്തമായി എതിര്‍ക്കപ്പെടേണ്ടത്. അതിനെതിരെ നിലനില്‍ക്കേണ്ട ഒരു അവസ്ഥ കൂടി ഇന്ന് നിലനില്‍ക്കുന്നുണ്ട്.

അരുണ്‍ തുളസീദാസ് - മനുഷ്യത്വത്തിന്റെ പക്ഷത്താണ് താങ്കള്‍ എന്ന് പറയുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യമുണ്ട് ഹ്യൂമനിസവും കമ്മ്യൂണിസവുമായി അഭേദ്യമായ ചില ബന്ധങ്ങളുണ്ട്. ഒരു പക്ഷേ കമ്മ്യൂണിസത്തിന്റെ അടിവേരുകള്‍ ചെന്നവസാനിക്കുന്നത് കമ്മ്യൂണിസത്തിലുമായിരുക്കും ആ‍ അര്‍ത്ഥത്തില്‍ താങ്കളെ കമ്യൂണിസ്റ്റ് എന്നുവിളിക്കാമോ?

സന്തോഷ് എച്ചിക്കാനം - ഹ്യൂമനിസം തന്നെയാണ് കമ്മ്യൂണിസം. ബൈബിളും അതുപോലുള്ള ഗ്രന്ഥങ്ങളും പറയുന്നതും ഇതുതന്നെയാണ്. ഹ്യൂമനിസം തന്നെയാണ് ഇവയിലെല്ലാം ചര്‍ച്ചചെയ്യുന്നതും ആ രീതിയില്‍ നോക്കിക്കഴിഞ്ഞാല്‍ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റാ‍ണ്. എന്നാല്‍ മറ്റൊരത്ഥത്തില്‍ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അല്ല. ഇതിനെ ഒരു വലിയ സംഭവമാ‍യി പറയെണ്ട കാര്യമില്ല. പിന്നെ വിശാലമായ അര്‍ത്ഥത്തില്‍ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അല്ല. കമ്മ്യൂണിസം ഇവിടെ വന്നത് തന്നെയെങ്ങനെയാണ് വിപ്ലവത്തിലൂടെയല്ല ഇന്ത്യയില്‍ കമ്മ്യൂണിസം വന്നത്. കമ്മ്യൂണിസം എന്ന് പറഞ്ഞാന്‍ എവിടെ നിന്നോ കൊണ്ടു വന്ന പപ്പായ പോലെ ഒരു വൃക്ഷമാണ്, അതുപോലെ പറിച്ചുനട്ട ഒന്നാണ് കമ്മ്യൂണിസം.

ഈ അഭിമുഖത്തിന്റെ അടുത്ത ഭാഗം “ചെറുകഥകളുടെ വസന്തം അവസാനിച്ചു” ഉടനെ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.