വീണ്ടും കെജ്രിവാള് തരംഗം; ഭരണമൊഴിഞ്ഞ് ജനങ്ങള്‍ക്കൊപ്പം
വെള്ളി, 14 ഫെബ്രുവരി 2014 (20:14 IST)
PRO
PRO
സാധാരണക്കാരിലെ രാഷ്ട്രീയക്കാരന്. രാഷ്ട്രീയക്കാരിലെ അസാധാരണന്. അരവിന്ദ് കെജ്രിവാള് എന്ന ജനനേതാവിനെ വിശേഷിപ്പിക്കാന്‍ ഈ വിശേഷങ്ങള്‍ ധാരാളം മതിയാവും. അധികാരത്തിന്റെ ലഹരി തന്നെ ബാധിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയാണ് കെജ്രിവാളിന്റെ പടിയിറക്കം. അധികാരത്തിനു വേണ്ടി താന്‍ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങളില്‍ പിന്നോക്കം പോകില്ലെന്ന ആദര്‍ശം വ്യക്തമാക്കിയാണ് കെജ്രിവാളിന്റെ പ്രയാണം.
രാഷ്ട്രീയമായി ഒരു പാരമ്പര്യവുമില്ലാതെ ജനങ്ങളുടെ പിന്തുണയോടെ അധികാരത്തിലെത്തിയ നേതാവാണ് കെജ്രിവാള്. അഴിമതിക്കെതിരായ സമരത്തില്‍ അണ്ണാ ഹസാരെയുടെ നിഴലില്‍നിന്നും ഒരു വന്ശക്തിയായുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. ആള്ക്കുട്ടത്തിനിടയില്നിന്നാല് അവരിലൊരാളായി മാറുന്ന വ്യക്തി. സദുദ്ദേശ രാഷ്ട്രീയമാണ് തന്റെ പാര്‍ട്ടിയുടേതെന്ന് സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനായി എന്നിടത്താണ് കെജ്രിവാളിന്റെ വിജയം.
അടുത്ത പേജില്‍: ഭരണം ജനങ്ങള്‍ക്കുവേണ്ടി മാത്രം!
PRO
PRO
സത്യപ്രതിജ്ഞക്കായി രാംലീല മൈതാനിയിലേക്ക് കെജ്രിവാള് മെട്രോ റെയിലില്‍ പോയത് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നില്ല. മറിച്ച് അധികാരത്തിലേറുന്ന ഓരോ രാഷ്ട്രീയക്കാരനും താക്കീത് നല്‍കാനാണ്. അധികാരത്തിലേറി ഡല്‍ഹിയിലെ ഒരേ കുടുംബത്തിനും ദിവസവും 700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്കി. വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കുകയും ഔദ്യോഗിക വസതിയും കാറും ഉപയോഗിക്കാതെ സ്വന്തം ഫ്ലാറ്റും കാറും ഉപയോഗിച്ചതുമൊക്കെ സാധാരണ ജനങ്ങള്‍ക്കിടെയില്‍ നേടിക്കൊടുത്ത ജനപ്രീതി ഏറെയാണ്.
വിവാദങ്ങളെ അതിജീവിക്കാന്‍ കെജ്രിവാള് എന്ന ജനനേതാവിന് സഹായകമായതും ഇതുതന്നെ. ഡല്‍ഹി മെട്രോ കോര്‍പ്പറേഷനിലെ ഒരു സാധാ അംഗംപോലും ഏറ്റവും കൂടിയ കാറിലും മറ്റ് ആഡംബരങ്ങളിലും അഭിരമിക്കുമ്പോഴാണ് കെജ്രിവാള് ഇടത്തരക്കാരന്റെ ജീവിതത്തിനൊപ്പം നില്‍ക്കുന്നത്.
അടുത്ത പേജില്‍: ആംആദ്മി ഒരു പ്രതീക്ഷയാണ്
PRO
PRO
ആംആദ്മി ഒരു പ്രതീക്ഷയാണ്.ഡല്‍ഹിയിലെ മാത്രമല്ല രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയാണ്. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി ആം ആദ്മി പാര്‍ട്ടിയും കെജ്രിവാള് പറയുന്നതില്‍ രാജ്യമാകെ പ്രതീക്ഷയര്‍പ്പിക്കുകയാണ്. ആ പ്രതീക്ഷകളിലാണ് കെജ്രിവാളിന്റെയും ആംആദ്മിയുടെ രാഷ്ട്രീയഭാവിയും. അതുകൊണ്ട് തന്നെ ഈ പടിയിറക്കം ബിജെപിയേക്കാളും കോണ്‍ഗ്രസിനെക്കാളും ഗുണം ചെയ്യുക ആംആദ്മിക്ക് തന്നെയാണ്. മറ്റൊന്ന്, ഇത്തരമൊരു രാഷ്ട്രീയ ശൈലി രാജ്യത്തിനും പുതുമയാണ്. അത് തന്നെയാണ് കെജ്രിവാളിന്റെ വിജയവും.